Tuesday June 19th, 2018 - 12:30:pm
topbanner
Breaking News

ആദ്യം മിസ്ഡ്‌കോളിലൂടെ പ്രണയം; പിന്നെ വിവാഹവാഗ്ദാനം നല്‍കി യുവതികളില്‍ നിന്ന് ആഭരണം തട്ടിയെടുക്കുന്ന മണവാളന്‍ അറസ്റ്റില്‍

rajani v
ആദ്യം മിസ്ഡ്‌കോളിലൂടെ പ്രണയം; പിന്നെ വിവാഹവാഗ്ദാനം നല്‍കി യുവതികളില്‍ നിന്ന് ആഭരണം തട്ടിയെടുക്കുന്ന മണവാളന്‍ അറസ്റ്റില്‍

നിലമ്പൂര്‍: മിസ്ഡ്‌കോളിലൂടെ സ്ത്രീകളെ വലയിലാക്കി പ്രണയത്തില്‍ കുടുക്കിയശേഷം വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍. എറണാകുളം കുമ്പളങ്ങി സ്വദേശി പ്രവീണ്‍ ജോര്‍ജ് (മണവാളന്‍ പ്രവീണ്‍) എന്നമുപ്പത്തിയാറുകാരനെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട നിലമ്പൂര്‍ സ്വദേശിയായ യുവതിയെ കബളിപ്പിച്ചതോടെയാണ് ഇയാള്‍പിടിയിലായത്.

മൂന്നു മാസം മുമ്പ് മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട തന്നെ വിവാഹ വാഗ്ദാനംനല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പതിനഞ്ചു പവന്റെ ആഭരണങ്ങള്‍ തട്ടിയെടുക്കുകയുംചെയ്തെന്നു യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി യുവതിയുമായിവാടകവീട്ടില്‍ താമസമാക്കിയ ഇയാള്‍ ജ്യൂസില്‍ മദ്യം ചേര്‍ത്തുനല്‍കിയാണ് ലൈംഗികമായി ഉപയോഗിച്ചത്.

പിന്നീട് പതിനഞ്ചു പവന്റെ ആഭരണവുമായി മുങ്ങുകയായിരുന്നു.പിന്നീടു നടത്തിയ അന്വേഷണത്തില്‍ ഇതേ യുവതിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയുടെയും ആഭരണം ഇയാള്‍തട്ടിയെടുത്തിട്ടുണ്ടെന്ന് വ്യക്തമായി. നിലമ്പൂര്‍ തേക്കു മ്യൂസിയത്തില്‍ വച്ച് പരിചയപ്പെട്ട ഇവരില്‍നിന്ന് ഏഴു പവന്റെ സ്വര്‍ണമാണ് സ്വന്തമാക്കിയത്.

വിവിധ സ്ഥലങ്ങളിലായി അഞ്ചു യുവതികളെ ഇയാള്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലാണ് തട്ടിപ്പു നടത്തിയത്. ഇതു കൂടാതെ വിവിധ സ്ഥലങ്ങളിലുള്ള 12 സ്ത്രീകളുമായിഇയാള്‍ക്ക് അടുപ്പമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. തട്ടിപ്പു നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഢംബര ജീവിതമാണ് പ്രവീണ്‍ നയിച്ചിരുന്നത്.

 

 

Read more topics: miscall, lovestory, thattippu
English summary
miscall lovestory thattippu

More News from this section

Subscribe by Email