Tuesday September 25th, 2018 - 2:58:am
topbanner

മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റി

NewsDesk
മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം റദ്ദാക്കി. നവംബര്‍ ഒമ്പതിന് നിയമസഭാ യോഗം ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് അവധി മാറ്റുന്നതെന്നാണ് വിശദീകരണം. അവധിക്കുള്ള അപേക്ഷ ഇന്ന് മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ചില്ല.

നിയമസഭാ സമ്മേളനത്തിനു ശേഷം ചികിത്സയ്ക്കായി പോയാല്‍ മതിയെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രി മാറിനിന്നാല്‍ ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാനാണെന്ന് ആക്ഷേപം ഉയരുമെന്ന വിലയിരുത്തലിലാണ് അവധിയെടുക്കുന്നതിനുള്ള തീരുമാനം മാറ്റിയതെന്നാണ് സൂചന.

നവംബര്‍ ആദ്യം മുതല്‍ 15 ദിവസത്തേക്ക് തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടി ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് വ്യക്തമാക്കിയിരുന്നത്.

Read more topics: minster, thomas chandy,
English summary
minster thomas chandy leave application postpone
topbanner

More News from this section

Subscribe by Email