Sunday November 18th, 2018 - 8:02:am
topbanner

17കാരിയായ ടെക്‌സ്റ്റൈല്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്തു

rajani v
17കാരിയായ ടെക്‌സ്റ്റൈല്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്തു

തിരുവനന്തപുരം: പതിനേഴുകാരിയായ ടെക്‌സ്‌റ്റൈല്‍ ജീവനക്കാരിയെ ക്രൂരമായ ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കലയ്ക്കടുത്തുള്ള കോളനിയിലാണ് സംഭവം. വീട്ടിലെ പ്രാരാബ്ദങ്ങള്‍ കാരണം പഠിത്തം മതിയാക്കി കുറച്ചകലെയുള്ള ടെക്‌സ്‌റ്റൈസില്‍ ജോലിക്കു പോവുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് താമസിക്കുന്ന കൊത്തപ്പണിക്കാരനായ നന്ദു ( 21) പെണ്‍കുട്ടിയെ കള്ളത്തരം പറഞ്ഞ് തൊട്ടടുത്തുള്ള വീട്ടി ലേക്ക് വരുത്തി.

ആളൊഴിഞ്ഞ ഈ വീട്ടിലെത്തിയ പെണ്‍കുട്ടിയെ യുവാവ് കയറിപ്പിടിച്ചു. രക്ഷപ്പെടാനായി നിലവിളിച്ചെങ്കിലും ഇയാള്‍ ബലം പ്രയോഗിച്ച് വായ പൊത്തി. മല്‍ പിടിത്തത്തിലൂടെ പെണ്‍കുട്ടിയെ ഇയാള്‍ കീഴടക്കി. ചെറുത്തു നില്‍ക്കാന്‍ പെണ്‍കുട്ടി തീവ്രശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് ഇയാളുടെ ക്രൂര മായ ബലാല്‍സംഗത്തിന് ഇരയായി. വീട്ടലെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ കാര്യമായ വ്യത്യാസം തോന്നിയ വീട്ടുകാര്‍ വിശദ വിവരം ചോദിച്ചപ്പോഴാണ് താന്‍ മാനഭംഗത്തിന് ഇരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വര്‍ക്കല പൊലീസിന് പരാതി നല്‍കി. പൊലീസ് നന്ദുവിനെ പിടികൂടുകയും ചെയ്തു.

Read more topics: minorgirl,raped, trivandrum
English summary
minorgirl raped trivandrum
topbanner

More News from this section

Subscribe by Email