Wednesday September 19th, 2018 - 4:59:am
topbanner
Breaking News

ട്രെയിനില്‍ നിന്നും കസ്റ്റഡിയിലെടുത്ത മൈനര്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായവര്‍

NewsDesk
ട്രെയിനില്‍ നിന്നും കസ്റ്റഡിയിലെടുത്ത മൈനര്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായവര്‍

ഒറ്റപ്പാലം: ഷൊര്‍ണൂരില്‍ ട്രെയിനില്‍ നിന്ന് സംശയസാഹചര്യത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായവരാണെന്ന് വൈദ്യ പരിശോധനയില്‍ കണ്ടെത്തി.

ഒഡീഷ സ്വദേശിനികളായ ആറ് പെണ്‍കുട്ടികളെയാണ് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഉത്തരേന്ത്യന്‍ സംഘത്തിലെ ജാര്‍ഖണ്ഡ് സ്വദേശികളായ 9 പെണ്‍കുട്ടികള്‍ കൂടി കസ്റ്റഡിയിലുണ്ട്. ഇവരെ അടുത്ത ദിവസം തന്നെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയരാക്കുമെന്ന് ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഫാദര്‍ ജോസ് പോള്‍ അറിയിച്ചു.

15 പെണ്‍കുട്ടികളും ഒരു ചെറിയ ആണ്‍കുട്ടിയും 15 സ്ത്രീകളും മുട്ടിക്കുളങ്ങര മഹിളാമന്ദിരത്തിലാണുള്ളത്. പെണ്‍കുട്ടികളോട് കാര്യങ്ങള്‍ സാവകാശം ചോദിച്ച് മനസിലാക്കാനുള്ള ശ്രമത്തിലാണ് ശിശുക്ഷേമ സമിതി അധികൃതര്‍. ഉത്തരേന്ത്യന്‍ സംഘത്തിലെ അഞ്ചുപുരുഷന്‍മാരും ഞായറാഴ്ച മുതല്‍ 14 ദിവസത്തേക്ക് ഒറ്റപ്പാലം സബ് ജയിലില്‍ റിമാന്‍ഡിലാണ്.

യുവാവിന്റെ കൊലപാതകം: ഭാര്യയുമായുള്ള സുഹൃത്തിന്റെ അവിഹിതം ഭര്‍ത്താവിനെ കൊലയാളിയാക്കി

യുവതയുടെ നെഞ്ചിടിപ്പ്കൂട്ടി ഗ്ലാമര്‍ ലുക്കില്‍ ഇറുകിയ വസ്ത്രമണിഞ്ഞ് ശ്രീദേവി

തട്ടമിട്ടില്ലെങ്കില്‍ നരകത്തില്‍ പോകുമോ? തട്ടമിടാത്ത ചിത്രവുമായി ആസിഫ് അലി വീണ്ടും

Read more topics: Minor, girl, Shoranur, sexually
English summary
Minor girls took under custody form Shoranur found sexually abused
topbanner

More News from this section

Subscribe by Email