Wednesday February 20th, 2019 - 7:07:am
topbanner

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

RAsh
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോട്ടയം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവന്ന യുവാവ് അറസ്റ്റില്‍. മള്ളൂശേരി തിടമ്പൂര്‍കുന്ന് ആദര്‍ശിനെയാണ് (21) ഈസ്റ്റ് സി.ഐ സാജു വര്‍ഗീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.

പതിനേഴുകാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞദിവസം കാണാതാവുകയായിരുന്നു. വീട്ടുകാര്‍ സ്‌കൂളിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അയര്‍ക്കുന്നം പോലീസില്‍ പരാതി നല്കുകയായിരുന്നു.പോലീസ് അന്വേഷണത്തിലാണ് പെണ്‍കുട്ടിക്ക് ഒരു യുവാവുമായി പ്രണയമുണ്ടെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് യുവാവിനെ തിരക്കിയപ്പോള്‍ അയാള്‍ വീട്ടിലില്ലെന്ന് മനസിലായി. തുടര്‍ന്നാണ് ആദര്‍ശിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് ആദര്‍ശിന്റെ സുഹ്യത്തിന്റെ വീട്ടില്‍ നിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

Viral News

Read more topics: minor girl, raped ,kidnap
English summary
minor girl,raped,kidnap,kottayam,arrest
topbanner

More News from this section

Subscribe by Email