Sunday May 26th, 2019 - 10:56:pm
topbanner
topbanner

പതിനേഴുകാരിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവിന് തടവ് ശിക്ഷ

RA
പതിനേഴുകാരിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവിന് തടവ് ശിക്ഷ

തിരുച്ചി: പതിനേഴുകാരിയുടെ മോര്‍ഫ് ചെയ്ത ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച്‌ ഭീഷണിപ്പെടുത്തിയ യുവാവിന് മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയും. തിരുച്ചി വനിത കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അയല്‍വാസിയായ 17 കാരി പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അപമാനിക്കാന്‍ തുടങ്ങിയത്.

വാട്സ് ആപ്പ് സ‍്റ്റാറ്റസായി പെണ്‍കുട്ടി ഉപയോഗിച്ച ചിത്രം ഡൗണ്‍ലോഡ് ചെയ്ത് മറ്റൊരു ചിത്രവുമായി എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശാരീരികമായി അപമാനിക്കാന്‍ ശ്രമിച്ചതിനും യുവാവിനെ കോടതി മൂന്ന് വര്‍ഷം ശിക്ഷിച്ചു. ഈ രണ്ട് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

Read more topics: minor girl, morph, photos
English summary
minor girl morph photos
topbanner

More News from this section

Subscribe by Email