Friday September 21st, 2018 - 4:29:am
topbanner
Breaking News

കണ്ണൂര്‍; പ്രവാസി മലയാളിയുടെ മകളെ പീഡിപ്പിച്ചത് പിതൃസഹോദരിയുടെ അറിവോടെ

NewsDesk
കണ്ണൂര്‍; പ്രവാസി മലയാളിയുടെ മകളെ പീഡിപ്പിച്ചത് പിതൃസഹോദരിയുടെ അറിവോടെ

തലശ്ശേരി: എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പലതവണ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചത് പിതൃസഹോദരിയുടെ അറിവോടെയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

വടക്കേമലബാര്‍ കേന്ദ്രികരിച്ചുള്ള വന്‍ സെക്‌സ് റാക്കറ്റിലെ പ്രധാനിയാണ് പരാതിക്കാരന്റെ സഹോദരി എന്നു പറയുന്നു. വിദേശത്തുനിന്നും നാട്ടിലെത്തിയ പിതാവിനോടാണ് പെണ്‍കുട്ടി സംഭവങ്ങള്‍ തുറന്നു പറഞ്ഞത്. മകള്‍ക്കുണ്ടായ പീഡനം പിതാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

രണ്ടു വര്‍ഷമായി പെണ്‍കുട്ടി പീഡനത്തിനിരയാവുകയാണ്. സംഭവത്തില്‍ തലശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷിച്ചുവരികയാണ്. പീഡിപ്പിച്ച യുവാവിനെക്കുറിച്ചു കൃത്യമായ വിവരം പെണ്‍കുട്ടി പോലീസിനു കൈമാറി.

പിതാവിന്റെ സഹോദരി കൂട്ടികൊണ്ടുപോയി പരിചയമില്ലാത്ത ഒരു സ്ഥലത്ത് എത്തിക്കുകയായിരുന്നു. അവിടെ വച്ച് കുടിക്കാന്‍ ശീതളപാനിയം നല്‍കിയെന്നും തുടര്‍ന്നു തന്നെ ഒരാള്‍ പീഡിപ്പിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു.

പിതൃസഹോദരിയുടെ നിര്‍ബന്ധത്തിനു വഴിങ്ങി പലതവണ പെണ്‍കുട്ടിക്ക് ആ കേന്ദ്രത്തില്‍ പോകേണ്ടി വന്നിട്ടുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. പീഡനം തുടര്‍ന്നതോടെ പെണ്‍കുട്ടിയേ തേടി യുവാവ് വീടിന്റെ പരിസരത്ത് എത്താനും തുടങ്ങി. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പിതാവിനോട് സത്യങ്ങള്‍ തുറന്നുപറഞ്ഞത്.

Read more topics: minor, girl, kannur
English summary
minor girl molested in kannur
topbanner

More News from this section

Subscribe by Email