Tuesday November 13th, 2018 - 6:18:am
topbanner

പതിനാറുകാരി ഗര്‍ഭിണി; പതിനേഴുകാരനെതിരെ കേസ്; വീട്ടുകാര്‍ക്ക് എതിര്‍പ്പില്ല

NewsDesk
പതിനാറുകാരി ഗര്‍ഭിണി; പതിനേഴുകാരനെതിരെ കേസ്; വീട്ടുകാര്‍ക്ക് എതിര്‍പ്പില്ല

മറയൂര്‍: മറയൂരിലെ ഒരു ആദിവാസി കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പതിനേഴുകാരനെതിരെ കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് മറയൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

അയല്‍വാസികളായ ഇവര്‍ പ്രണയത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇരു കുടുംബങ്ങള്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

ചെന്നൈയിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

ഇടുക്കി വനിതാസെല്‍ എസ്.ഐ. പി.എം.സൈനബ മറയൂരിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. മൂന്നാര്‍ സി.ഐ. സാം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Read more topics: Minor, girl, pregnant, case, marayoor
English summary
Minor girl becomes pregnant, case registered in marayoor
topbanner

More News from this section

Subscribe by Email