Sunday September 23rd, 2018 - 3:09:am
topbanner

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ വര്‍ധിപ്പിക്കാന്‍ തീരുമാനം

ANJU NC
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ വര്‍ധിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രിമാരുടെ ശമ്പളം 90,300 രൂപയാക്കാനാണ് നിര്‍ദേശം. നിലവില്‍ 52,000 രൂപയായിരുന്നു മന്ത്രിമാരുടെ ശമ്പളം. എംഎല്‍എമാരുടെ പ്രതിമാസ ശമ്പളം 39,000 രൂപയാണ്. ഇത് 62,000 രൂപയായി ഉയര്‍ത്താനാണ് തീരുമാനം. നടപ്പ് നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

അയല്‍ സംസ്ഥാനങ്ങളിലേക്കാള്‍ കുറവാണ് സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളമെന്ന പരാതിയെ തുടര്‍ന്ന് ശമ്പള പരിഷ്‌കാരത്തിന് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചിരുന്നു. നിയമസഭാ സാമാജികരുടെ ശമ്പളം അലവന്‍സുകളടക്കം ഇരട്ടിയോളം വര്‍ധിപ്പിക്കാനാണ് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

Read more topics: ministers, salary, increased, kerala,
English summary
ministers salary will increase in kerala
topbanner

More News from this section

Subscribe by Email