Friday November 16th, 2018 - 7:27:pm
topbanner

കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ കീഴാറ്റൂര്‍ സന്ദര്‍ശിച്ചു

NewsDesk
കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ കീഴാറ്റൂര്‍ സന്ദര്‍ശിച്ചു

തളിപ്പറമ്പ് : കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ കീഴാറ്റൂര്‍ സന്ദര്‍ശിച്ചു. തളിപ്പറമ്പിലെ ഔദ്യോഗിക പരിപാടികള്‍ക്കിടെയാണ് ബൈപ്പാസിനുവേണ്ടി വയല്‍ നികത്തുന്നതിനെതിരെ സമരം നടക്കുന്ന കീഴാറ്റൂര്‍ ഗ്രാമം സന്ദര്‍ശിച്ചത്.

ഇപ്പോള്‍ രാപ്പകല്‍ വയല്‍ കാവല്‍ സമരം നടക്കുന്ന പന്തലിനു സമീപത്തു കൂടി കടന്നുപോയ മന്ത്രി അല്‍പം മാറി വയലിനു സമീപം വാഹനം നിര്‍ത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.

എത്ര ദൂരത്തിലാണ് വയല്‍ നികത്തുകയെന്നും ഇപ്പോഴും ഉളള വെളളക്കെട്ടിനെകുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. സമരപന്തല്‍ സന്ദര്‍ശിച്ചേക്കുമെന്ന സൂചനയെതുടര്‍ന്ന് നിരവധി നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നെങ്കിലും മന്ത്രി അതു വഴി കണ്ണൂരിലേക്കു മടങ്ങുകയായിരുന്നു. മന്ത്രിയുടെ സന്ദര്‍ശനം പ്രതീക്ഷക്കു വകനല്‍കുന്നതായി വയല്‍ക്കിളികള്‍ പ്രതികരിച്ചു.

Read more topics: keezhattur, vs sunilkumar,
English summary
minister vs sunilkumar visit keezhattur
topbanner

More News from this section

Subscribe by Email