topbanner
Tuesday November 21st, 2017 - 6:18:am
topbanner
Breaking News

രാജിവെച്ചത് എല്‍ഡിഎഫ് മന്ത്രിസഭയിലെ മൂന്നാം മന്ത്രി; അടുത്തതാര്?

NewsDesk
രാജിവെച്ചത് എല്‍ഡിഎഫ് മന്ത്രിസഭയിലെ മൂന്നാം മന്ത്രി; അടുത്തതാര്?

തിരുവനന്തപുരം: അധികാരത്തിലേറി ഒരു വര്‍ഷം കഴിയുമ്പോഴേക്കും രാജിവെച്ചത് എല്‍ഡിഎഫ് മന്ത്രിസഭയിലെ മൂന്നാം മന്ത്രി. രണ്ടുപേര്‍ എന്‍സിപിയില്‍ നിന്നും ഒരാള്‍ സിപിഎമ്മില്‍ നിന്നും.

ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണു തോമസ് ചാണ്ടി പദവിയൊഴിഞ്ഞതെങ്കില്‍ നേരത്തെ എകെ ശശീന്ദ്രനും ഇപി ജയരാജനും വിവാദങ്ങള്‍ക്കിട നല്‍കാതെ രാജി പ്രഖ്യാപിച്ചിരുന്നു.

പാര്‍ട്ടിയുടെ ആകെയുള്ള രണ്ട് എംഎല്‍എമാരും മന്ത്രിമാരാവുകയും വിവാദത്തില്‍പ്പെട്ടു രാജിവച്ചു സ്ഥാനമൊഴിയുകയും ചെയ്‌തെന്ന അപൂര്‍വസ്ഥിതിയിലാണ് ഇപ്പോള്‍ എന്‍സിപി.

ഭൂമി കൈയേറ്റ വിവാദത്തെ തുടര്‍ന്നായിരുന്നു തോമസ് ചാണ്ടിയുടെ രാജി. ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജനും സ്ത്രീയോടു ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെ തുടര്‍ന്നു എ.കെ. ശശീന്ദ്രനുമാണ് മുന്‍പ് രാജി സമര്‍പ്പിച്ചത്.

മൂന്നാം മന്ത്രിയും വീണതോടെ വിവാദമുണ്ടായാലുടന്‍ അടുത്ത മന്ത്രിയും രാജിവെക്കേണ്ടിവരുമെന്ന ആശങ്കയിലാണ് എല്‍ഡിഎഫ്.

 

Read more topics: minister, Kerala, cabinet
English summary
3rd minister to quit Kerala cabinet in over a year
topbanner topbanner

More News from this section

Subscribe by Email