Wednesday September 19th, 2018 - 5:44:am
topbanner
Breaking News

നോട്ട് നിരോധനം ; സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടി

suji
നോട്ട് നിരോധനം ; സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടി

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിലൂടെ സംസ്ഥാനത്ത് രണ്ടുലക്ഷം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നുവെന്ന് മന്ത്രി തോമസ് ഐസക്.

പത്തുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. നിര്‍മ്മാണ മേഖലയേയും അസംഘടിത തൊഴില്‍ മേഖലയേയും സാരമായി ബാധിച്ചു.
ഡിജിറ്റല്‍ ഇടപാട് എന്ന കേന്ദ്ര ആശയം പരാജയപ്പെട്ടു. മാത്രമല്ല നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ നോട്ടുകള്‍ പ്രചാരത്തിലുണ്ട്. ഡിജിറ്റല്‍ ഇടപാടില്‍ ആദ്യം വര്‍ദ്ധനവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കുറഞ്ഞതായി ധന മന്ത്രി പറഞ്ഞു.

ജിഎസ്ടി വരുമാനം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. നികുതി അടയ്ക്കാത്തവര്‍ക്കെതിരെ സംസ്ഥാന ജിഎസ്ടി വകുപ്പ് നോട്ടീസ് അയക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Read more topics: note ban, thomas aisac
English summary
minister thomas isac criticize note ban
topbanner

More News from this section

Subscribe by Email