Sunday November 18th, 2018 - 1:01:am
topbanner

കുത്തകകളെ നിയന്ത്രിക്കാൻ കോഴി ഫാമുകൾ ജനകീയമാക്കും: മന്ത്രി തോമസ് എെസക്

NewsDesk
കുത്തകകളെ നിയന്ത്രിക്കാൻ കോഴി ഫാമുകൾ ജനകീയമാക്കും: മന്ത്രി തോമസ് എെസക്

കണ്ണൂർ: കോഴി വ്യവസായ രംഗത്തെ കുത്തകകളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് കോഴിഫാമുകൾ ജനകീയമാക്കുമെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് എെസക്. നീർത്തടാധിഷ്ഠിത വികസന പദ്ധതിയുമായി ബന്ധപ്പെട്ട ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ കോഴിക്കുഞ്ഞുങ്ങൾ, കോഴിത്തീറ്റ എന്നിവയുടെ വിതരണം ഏതാനും കുത്തകക്കമ്പനികളുടെ കൈകളിലാണ്. ജി.എസ്.ടി പ്രകാരം നികുതി 15 ശതമാനം കുറഞ്ഞെങ്കിലും ഇവ രണ്ടിനു വിലകൂട്ടിക്കൊണ്ട് നികുതിയിളവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നിഷേധിക്കുകയാണ് ഇവർ ചെയ്യുന്നത്.

ഇൗ പ്രവണത ഇല്ലാതാക്കാൻ ഒാരോ തദ്ദേശ സ്ഥാപനങ്ങളിലും ആവശ്യത്തിന് കോഴി ഫാമുകൾ ആരംഭിക്കും. 500 മുതൽ 1000 വരെ കോഴികളെ വളർത്താൻ കഴിയുന്ന ഫാമുകളാണ് ആരംഭിക്കുക. 25 രൂപ നിരക്കിൽ കോഴിക്കുഞ്ഞുങ്ങളും ന്യായവിലയ്ക്ക് കോഴിത്തീറ്റയും സർക്കാർ നൽകും. ന്യായമായ വിലയ്ക്ക് കർഷകരിൽ നിന്നും സർക്കാർ കോഴികളെ വാങ്ങുമെന്നും മന്ത്രി പറഞ്ഞു. അതോടെ ഇൗ രംഗത്തെ കുത്തകകൾക്ക് തടയിടാൻ സാധിക്കും.

കോഴിഫാമുകൾക്കുള്ള ഷെഡ് കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് സർക്കാർ സഹായത്തോടെ നിർമിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി മൃഗസംരക്ഷണ വകുപ്പ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. അടുത്ത മൂന്നു മാസത്തിനകം പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Read more topics: thomas isaac, kannur,
English summary
minister thomas isaac about chicken farm
topbanner

More News from this section

Subscribe by Email