topbanner
Friday November 24th, 2017 - 7:37:am
topbanner
Breaking News

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു

NewsDesk
ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു

തിരുവനന്തപുരം: കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതിന്റെ പിന്നാലെ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു.

രാജിക്കത്ത് അദ്ദേഹം പാര്‍ട്ടിക്ക് കൈമാറി. 1.45ന് എന്‍സിപി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ആഴ്ചകളായി തുടരുന്ന രാജി ആവശ്യത്തിന് ശേഷമാണ് മന്ത്രി രാജിക്ക് തയ്യാറായത്. രാജിവെക്കില്ലെന്ന കടുത്ത തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെ തോമസ് ചാണ്ടി മാറ്റുകയായിരുന്നു.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം സിപിഐ ബഹിഷ്‌കരിച്ചതോടെ രാജി തീരുമാനത്തിന് ആക്കംകൂട്ടി. മന്ത്രി കൈയ്യേറ്റം നടത്തിയെന്ന തരത്തില്‍ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി തോമസ് ചാണ്ടിയെ വിമര്‍ശിച്ചത്.

മന്ത്രി രാജിവെച്ചതോടെ നാളുകളായി ഇടതുമുന്നണി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്ന വിഷയം അവസാനിക്കുകയാണ്. നേരത്തെ ലൈംഗിക അപവാദത്തെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് എന്‍സിപി എംഎല്‍എയായ തോമസ് ചാണ്ടി മന്ത്രിയായത്. തോമസ് ചാണ്ടി രാജിവെച്ചതോടെ ശശീന്ദ്രന്‍ വീണ്ടും തിരിച്ചെത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്.

Read more topics: minister, thomas chandy, resign
English summary
minister thomas chandy resigns
topbanner topbanner

More News from this section

Subscribe by Email