Wednesday November 14th, 2018 - 10:51:am
topbanner

തണ്ണീര്‍മുക്കം ബണ്ട്; ചെന്നിത്തലയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതം: മന്ത്രി പി തിലോത്തമന്‍

NewsDesk
തണ്ണീര്‍മുക്കം ബണ്ട്; ചെന്നിത്തലയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതം: മന്ത്രി പി തിലോത്തമന്‍

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ട് ഉദ്ഘാടനം ചെയ്യാത്തതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന ചെന്നിത്തലയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.

ബണ്ടിന്റെ മണല്‍ചിറയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു. പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകാത്തതിനാലാണ് ബണ്ട് ഉദ്ഘാടനം ചെയ്യാത്തത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അസൗകര്യം മൂലമാണ് ഉദ്ഘാടനം നീളുന്നുവെന്ന യു ഡി എഫിന്റെ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. 200 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഒരു ബൃഹത്പദ്ധതിയാണ് ഇത്.

അത്തരം ഒരു പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചാല്‍ അതിനെ എങ്ങനെയാണ് തെറ്റായി കാണാന്‍ കഴിയുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പദ്ധതി എങ്ങനെയാണ് ഉദ്ഘാടനം ചെയ്യാന്‍ കഴിയുക. യു ഡി എഫ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തുന്നത് സര്‍ക്കാര്‍ നടത്തിയ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താനാണ്.

തണ്ണീര്‍മുക്കം ബണ്ടില്‍ കൂടി ഇപ്പോഴും ജലം ഒഴുകുന്നുണ്ട്. 50 വര്‍ഷത്തിന് മുമ്പ് സ്ഥാപിച്ച തണ്ണീര്‍മുക്കം ബണ്ട് ഒട്ടേറെ വെള്ളപ്പൊക്കങ്ങളേയും അതിജീവിച്ചു. അപ്പോഴൊന്നും ഇല്ലാത്ത വിവാദങ്ങളാണ് ഇപ്പോള്‍ യു ഡി എഫ് അഴിച്ചുവിടുന്നത്. മുന്‍ വര്‍ഷങ്ങളിലൊന്നുമില്ലാത്ത കനത്തമഴയാണ് ഇത്തവണ ഉണ്ടായത്. കിഴക്കന്‍ വെള്ളത്തിന്റെ വരവും കുട്ടനാട്ടില്‍ പ്രളയത്തിന് കാരണമായി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാല്‍പ്പതോളം ചെറുതും വലുതുമായ അഴിമുഖങ്ങള്‍ ജില്ലയില്‍ ഉണ്ടായിരുന്നു. അതില്‍ ഭൂരിഭാഗവും അടഞ്ഞു. ഇപ്പോഴുള്ള അഴിമുഖങ്ങളില്‍ കൂടി വെള്ളം വേണ്ടത്ര ശക്തമായ രീതിയില്‍ പോകുന്നില്ല. കടലിലെ വേലിയിറക്കത്തില്‍ മാത്രമാണ് ശക്തമായ ഒഴുക്കുണ്ടാകുന്നത്. വസ്തുത ഇതായിരിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെന്നിത്തലയുടെ നീക്കങ്ങളെ ജനം പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
minister p thilothaman against ramesh chennithala
topbanner

More News from this section

Subscribe by Email