Sunday September 23rd, 2018 - 7:48:pm
topbanner

ഇന്ത്യന്‍ സെക്കുലര്‍ ലീഗോ.. എനിക്കു ഭ്രാന്തുണ്ടോ...? പുതിയ പാര്‍ട്ടിയില്ലെന്ന് മന്ത്രി കെ.ടി ജലീല്‍

NewsDesk
ഇന്ത്യന്‍ സെക്കുലര്‍ ലീഗോ.. എനിക്കു ഭ്രാന്തുണ്ടോ...? പുതിയ പാര്‍ട്ടിയില്ലെന്ന് മന്ത്രി കെ.ടി ജലീല്‍

ഇന്ത്യന്‍ സെക്കുലര്‍ ലീഗ്' എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ.ടി ജലീല്‍. സൂചനകളെ കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകനോട് ഏയ്, എനിക്ക് ഭ്രാന്തുണ്ടോ എന്നാണ് മന്ത്രി തിരിച്ചു ചോദിച്ചത്.

മുന്നണിക്കു പുറത്തുനില്‍ക്കുന്ന ഇടത് അനുകൂല പാര്‍ട്ടികളെ കൂടെക്കൂട്ടി മന്ത്രി ജലീല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത. ഇന്ത്യന്‍ നാഷണല്‍ ലീഗ്, പി.ടി.എ റഹീമിന്റെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുന്നാസര്‍ മഅ്ദനിയുടെ പി.ഡി.പി എന്നിവയെ ലയിപ്പിച്ച് പാര്‍ട്ടി രൂപീകരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് മന്ത്രി ജലീല്‍ പൂര്‍ണ്ണമായും നിക്ഷേധിച്ചു.KT jaleel, political party, Muslim leagues,

എന്നാൽ മന്ത്രി കെ.ടി. ജലീൽ. ഇന്ത്യൻ സെക്കുലർ ലീഗ്’ എന്ന പുതിയ പാർട്ടിരൂപീകരിക്കുന്നു എന്നതരത്തിൽ വാർത്ത പുറത്തു വന്നിരുന്നു. നിലവിലുള്ള ചില ഇടത് അനുകൂല ഇസ‌്‌ലാമിക പാർട്ടികൾ ജലീലിന്റെ പാർട്ടിയിൽ ലയിക്കാനും ധാരണയായി. പുതിയ പാർട്ടിക്കു കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഘടകകക്ഷി സ്ഥാനം ലഭിക്കും.

മു‌സ്‌ലിം ലീഗിനു ബദൽ ആകുകയാണു പുതിയ പാർട്ടിയുടെ ആത്യന്തിക ലക്ഷ്യം. മലബാറിൽ മുസ്‌ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ പുതിയ രാഷ്ട്രീയപാർട്ടിക്കു കഴിയുമെന്നു സിപിഎം കണക്കുകൂട്ടുന്നു എന്നതരത്തിലായിരുന്നു വാർത്ത

English summary
minister kt jaleela about new polatical party secular league
topbanner

More News from this section

Subscribe by Email