Sunday November 18th, 2018 - 1:37:pm
topbanner

പിണറായി വിജയനെ രാജാറാം മോഹൻറായിയെ പോലെ സാമൂഹ്യ പരിഷ്‌കര്‍ത്താവായി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ.ടി.ജലീല്‍

NewsDesk
പിണറായി വിജയനെ രാജാറാം മോഹൻറായിയെ പോലെ സാമൂഹ്യ പരിഷ്‌കര്‍ത്താവായി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടി വരുമെന്ന്  മന്ത്രി കെ.ടി.ജലീല്‍

കണ്ണൂർ/ പിലാത്തറ: ആചാര മാറ്റത്തിനായി ശക്തമായ നിലപാടെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ രാജാറാംമോഹൻറായിയെ പോലെ സാമൂഹ്യ പരിഷ്‌കര്‍ത്താവായി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ.ടി.ജലീല്‍.

എനിക്ക് കയറാന്‍ സാധിക്കുന്ന ഏതൊരു സ്ഥലത്തും എന്റെ ഭാര്യക്കും പെണ്‍മക്കള്‍ക്കും കുടുംബങ്ങള്‍ക്കൊപ്പം കയറി ചെല്ലാന്‍ സാധിക്കണമെന്നും അത് ക്ഷേത്രമാകട്ടെ പള്ളിയാകട്ടെ ചര്‍ച്ചാകട്ടെ അതിന്റെ അകത്തളങ്ങളില്‍ സ്ത്രീകള്‍ക്കടക്കം സ്വാതന്ത്ര്യം വേണമെന്നതുമാണ് നമ്മുടെ സ്വപ്നമെന്നും മന്ത്രി പറഞ്ഞു.

പിലാത്തറ കോ-ഓപ്പ്.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ദശവാര്‍ഷികാഘോഷവും കളിസ്ഥലവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.വി.രാജേഷ് എംഎല്‍എ.അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല പ്രൊ.വൈസ്. ചാന്‍സലര്‍ പ്രഫ.പി.ടി.രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ പി.പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.വി.വി.പ്രീത, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പ്രഭാവതി, ഇ.പി.ബാലന്‍, പ്രിന്‍സിപ്പാള്‍ പ്രഫ: സി. ചന്ദ്രന്‍, കെ.പദ്മനാഭന്‍, പി .പി .ദാമോദരന്‍, കോളേജ് ഭരണസമിതി ചെയര്‍മാന്‍ ഐ.വി.ശിവരാമന്‍, എംഡി. എന്‍.വി.രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read more topics: kannur, kt jaleel, pinarayi vijayan,
English summary
minister kt jaleel about pinarayi vijayan
topbanner

More News from this section

Subscribe by Email