Monday July 23rd, 2018 - 5:22:pm
topbanner
Breaking News

ആരോഗ്യപ്രവര്‍ത്തകരുടെ സേവനം കാര്യക്ഷമമാക്കണം: മന്ത്രി കെ.കെ. ശൈലജ

NewsDesk
ആരോഗ്യപ്രവര്‍ത്തകരുടെ സേവനം കാര്യക്ഷമമാക്കണം: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സാ സഹായം തേടിയെത്തുന്നവരെ സ്‌നേഹത്തോടെ പരിചരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി. കിളിമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യമായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഉദ്യോഗസ്ഥരുടെ ആരോഗ്യസേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യകേന്ദ്രത്തിലെ എല്ലാ ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ചികിത്സ സൗകര്യങ്ങളും സേവനവും മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ആദ്യം കുടുംബാരോഗ്യ കേന്ദ്രം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ജീവനക്കാര്‍ക്ക് ധാരണ വേണം. കുടുംബാരോഗ്യ കേന്ദ്രത്തിലുള്ള രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ ഫീല്‍ഡ്തല സേവനം നിര്‍വഹിക്കണം.

ആരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള എല്ലാ കുടുംബങ്ങളെയും ഇ- ഹെല്‍ത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കേണ്ട ഉത്തരവാദിത്തം ആശുപത്രി ജീവനക്കാര്‍ക്കാണെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി, മെഡിക്കല്‍ ഓഫീസര്‍ സുധീര്‍ ജേക്കബ്, ഡോ. ലില്ലി എന്നിവര്‍ പങ്കെടുത്തു.

Read more topics: minister, kk shailaja,
English summary
minister kk shailaja about health center
topbanner

More News from this section

Subscribe by Email