topbanner
Thursday May 25th, 2017 - 1:15:am
topbanner

പകര്‍ച്ചപ്പനി നേരിടാന്‍ ആയുഷ് വകുപ്പ് സുസജ്ജം. കെ.കെ.ശൈലജ ടീച്ചര്‍

NewsDesk
പകര്‍ച്ചപ്പനി നേരിടാന്‍ ആയുഷ് വകുപ്പ് സുസജ്ജം. കെ.കെ.ശൈലജ ടീച്ചര്‍

കേരളത്തില്‍ വരാന്‍ പേകുന്ന മണ്‍സൂണ്‍കാലത്ത് സാധാരണയായി കണ്ടുവരുന്ന പകര്‍ച്ച വ്യാധികളുടെ ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും വേണ്ടി ഭാരതീയ ചികിത്സാ വകുപ്പ് പ്രത്യേക കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കി വരുന്നതായി ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ജനതയുടെ വ്യാധിക്ഷമത വര്‍ദ്ധിപ്പിക്കുകയും രോഗസാധ്യതകള്‍ ഒഴിവാക്കുകയും ശരീരബലം വര്‍ദ്ധിപ്പിക്കുകയും, ജീവിതരീതി, ആഹാരം, ചര്യകള്‍, എന്നിവയില്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പ്രത്യേക "പനിക്ലിനിക്ക് " ചാര്‍ജ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ ഉണ്ടായ സ്ഥലങ്ങളിലും , സാധ്യതയുള്ള സ്ഥലങ്ങളിലും പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും, ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

എല്ലാ ജില്ലകളിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണത്തിനും മെഡിക്കല്‍ ക്യാമ്പുകള്‍ക്കും മറ്റുമായി മെഡിക്കല്‍ ഓഫീസര്‍മാരുടേയും മറ്റു ജീവനക്കാരുടേയും സംയുക്തമായ ടാസ്ക് ഫോഴ്സ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ഇവയുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന് ഒരു ടാസ്ക് ഫോഴ്സ് കണ്‍വീനറെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പനി ക്ലിനിക്കുകള്‍ക്കുള്ള പ്രത്യേക മരുന്നുകള്‍ അടങ്ങിയ ഔഷധകിറ്റ് സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചിട്ടുണ്ട്.

പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ബോധവല്‍ക്കരണം ഉണ്ടാക്കുന്നതിന് ഉതകുന്ന ലഘുലേഖകള്‍ അച്ചടിച്ച് എല്ലാ സ്ഥാപനങ്ങള്‍ വഴിയും ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെ സ്ഥാപനങ്ങളിലും ആയുര്‍വേദ ധൂമചൂര്‍ണ്ണം (പുകയ്ക്കുന്നതിന്) എത്തിച്ച് വിതരണം ചെയ്യുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്.

വാര്‍ത്താ ദൃശ്യമാധ്യമങ്ങള്‍ വഴി ജനങ്ങള്‍ക്ക് പകര്‍ച്ച വ്യാധി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പ്രചാരണം നടത്തുന്നതിന് തീരുമാനിച്ചു. പകര്‍ച്ച പ്രതിരോധവുമായി ബന്ധപ്പെട്ട് രോഗവ്യാപനം തടയുന്നതിന് സ്ഥാപനങ്ങളിലെ ലാബ് സംവിധാനം സുസജ്ജമാക്കിയിട്ടുണ്ട്. എല്ലാ ജില്ലയിലേയും ഈ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകീകരിക്കുന്നതിനും ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടറേറ്റില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന ഈ വേളയില്‍ സ്വാഭാവികമായി പൊട്ടിപ്പുറപ്പെടാവുന്ന സാക്രമികരോഗങ്ങള്‍, മഴക്കാല പൂര്‍വ്വ രോഗങ്ങള്‍, എന്നിവയ്ക്കും ആസന്നമായ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള മഴക്കാല രോഗങ്ങള്‍ക്കും ഹോമിയോ മരുന്നുകള്‍, പ്രതിരോധ മരുന്നുകള്‍, തുടങ്ങിയവ എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ലഭ്യമാക്കിയിട്ടുണ്ട്.

വൈദ്യസഹായവും മരുന്നുകളും ആവശ്യമുള്ള സന്നദ്ധസംഘടനകള്‍, റസിഡന്‍സ് അസ്സോസിയേഷനുകള്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ അടുത്തുള്ള സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളുമായോ , ഡിസ്പെന്‍സറിയുമായോ ബന്ധപ്പെട്ട് സേവനം ലഭ്യമാക്കാവുന്നതാണെന്ന് അറിയിക്കുന്നു. ഏതെങ്കിലും പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പ് , ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, സെമിനാറുകള്‍ എന്നിവ നടത്തുന്നതിന് അതാത് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ , ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ വൈദ്യ സഹായവും മരുന്ന് വിതകരണവും നടത്തുന്നതാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

Read more topics: minister, kk shailaja, fever,
English summary
minister kk shailaja about Monsoon Related Diseases
topbanner topbanner

More News from this section

Subscribe by Email