Monday September 24th, 2018 - 11:08:pm
topbanner

പൊന്തന്‍പുഴയിലെ ഒരിഞ്ച് ഭൂമി പോലും സര്‍ക്കാര്‍ വിട്ടുനല്‍കില്ല: മന്ത്രി കെ.രാജു

ANJU NC
പൊന്തന്‍പുഴയിലെ ഒരിഞ്ച് ഭൂമി പോലും സര്‍ക്കാര്‍ വിട്ടുനല്‍കില്ല: മന്ത്രി കെ.രാജു

കോട്ടയം: പൊന്തന്‍പുഴ ഭൂമി പ്രശ്‌നത്തില്‍ ഒരിഞ്ച് ഭൂമി പോലും സര്‍ക്കാര്‍ വിട്ടുകൊടുക്കില്ലെന്ന് വനം മന്ത്രി കെ. രാജു. വനഭൂമിക്കു പുറത്ത് പട്ടയം പ്രതീക്ഷിച്ചു കഴിയുന്നവര്‍ക്ക് പട്ടയം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പൊന്തന്‍പുഴ ഭൂമി വിഷയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉന്നയിക്കുമെന്നും വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊന്തന്‍പുഴ ഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ വനം സര്‍ക്കാര്‍ വനമാക്കുന്ന നിയമം 1971 മുതലുള്ളതാണ്. അത് പൊന്തന്‍പുഴക്കും ബാധകമാണ്. വന പ്രത്യേകതയുള്ള സ്ഥലം വനമായി പ്രഖ്യാപിക്കാനും നിയമമുണ്ട്. സര്‍ക്കാര്‍ ആരെയും കുടിയിറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് പൊന്തന്‍പുഴ വനഭൂമി. സ്വകാര്യ വ്യക്തിക്ക് വനം കൈമാറാന്‍ വനം വകുപ്പ് ഒത്തുകളി നടത്തിയെന്ന് കെ.എം മാണി ആരോപിച്ചിരുന്നു.

English summary
minister k raju on ponthanpuzha land problem
topbanner

More News from this section

Subscribe by Email