Saturday August 18th, 2018 - 6:24:pm
topbanner

വിഴുപ്പ് ചുമന്നല്ലേ പറ്റൂ; തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി ജി. സുധാകരൻ

NewsDesk
വിഴുപ്പ് ചുമന്നല്ലേ പറ്റൂ; തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി  ജി. സുധാകരൻ

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ പരിഹാസം. വിഎസിനും പന്ന്യന്‍ രവീന്ദ്രനും പിന്നാലെ തുറന്ന പരിഹാസവുമായി മന്ത്രി ജി.സുധാകരനും രംഗത്തെത്തി.

അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരൻ ചുമക്കണ്ടേയെന്ന് ജി.സുധാകരന്‍ ചോദിച്ചു. തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ജി.സുധാകരന്‍ കോഴിക്കോട്ട് പറഞ്ഞു.

തോമസ് ചാണ്ടി സ്വയം പുറത്തുപോകണമെന്നും സ്വയം പോയില്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരുമെന്നുമായിരുന്നു ഇന്നലെ വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ഇടതുമുന്നണി യോഗത്തില്‍ സജീവ ആവശ്യമായി ഉയര്‍ന്നുവന്നിട്ടും രാജി നീണ്ടുപോകുന്നതിലെ അതൃപ്തിയാണ് വിഎസ് പരസ്യമാക്കിയത്.

English summary
minister g sudhakaran against thomas chandy
topbanner

More News from this section

Subscribe by Email