Thursday September 20th, 2018 - 8:31:pm
topbanner
Breaking News

ദുരിതാശ്വാസനിധിയിലേക്ക് അടിച്ച ലോട്ടറി തുക സംഭാവന നല്‍കി കുടുംബം

RA
 ദുരിതാശ്വാസനിധിയിലേക്ക് അടിച്ച ലോട്ടറി തുക സംഭാവന നല്‍കി കുടുംബം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൈത്താങ്ങിയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലോട്ടറിയടിച്ച ഒരു ലക്ഷം രൂപ സംഭാവന നൽകി ഒരു കുടുംബം.. ലോട്ടറി ഏജന്റും വില്‍പനക്കാരനുമായ ഹംസയും കുടുംബവുമാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനാര്‍ഹമായ ടിക്കറ്റുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്.

കഴിഞ്ഞ പത്താം തീയതി നടത്തിയ നറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് നല്‍കാനാണ് ഹംസ ഭാര്യ സോണിയയ്ക്കും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവര്‍ക്കൊപ്പം എത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച്‌ തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനുളള നടപടികള്‍ എടുത്തിട്ടുണ്ട്.

 

 

Read more topics: minister, fund, contribution
English summary
minister fund contribution
topbanner

More News from this section

Subscribe by Email