Sunday December 16th, 2018 - 12:00:pm
topbanner

ശബരിമലയിൽ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല : മന്ത്രി ജി സുധാകരൻ

princy
ശബരിമലയിൽ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല :  മന്ത്രി ജി സുധാകരൻ

ആലപ്പുഴ:ശബരിമലയിൽ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. ഭക്തർക്ക് വേണ്ടിയാണ് കോടികൾ മുടക്കി സർക്കാർ അവിടെ സൗകര്യങ്ങൾ ഏർപ്പെടുത്തികൊണ്ടിരിക്കുന്നതെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. ശബരിമല വിഷയം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അവിടെ ബഹളമുണ്ടാക്കുന്നവരെയായിരിക്കണം പോലീസ് അറസ്റ്റ് ചെയ്തത്. അതിനെപ്പറ്റി തനിക്ക് അറിവില്ല. മന്ത്രിമാരുടെയും പൂജാരിമാരുടെ വസ്ത്രധാരണം സംബന്ധിച്ച് പറഞ്ഞത് അവർക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് പിൻവലിക്കുന്നു. ഭക്തരുടെ സംരക്ഷണമാണ് ശബരിമലയിൽ കൊടുക്കുന്നത്. ശബരിമലയിൽ നടക്കുന്നത് കണ്ടാൽ എല്ലാവർക്കും കാര്യങ്ങൾ മനസിലാകും. ശബരിമലയിൽ രാഷ്ട്രീയക്കാർ വിശ്വാസികളായി വരുന്നതിന് വിരോധമില്ല. അല്ലാതെ രാഷ്ട്രീയ അടിസ്ഥാനത്തിൽ പോയാൽ അത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാർട്ടികളുടെ വേദിയല്ല ശബരിമല. ഒരു കാരണവശാലും അവിടെ സമരം പാടില്ല.

ശബരിമലയിൽ കലാപം, ബഹളമുണ്ടാക്കുന്നവരെ പോലീസ് കൊണ്ടുപോകുന്നുണ്ടാവാം. ഭരണഘടനയും കോടതിയുടെ ഇവിടെ വേണ്ടേയെന്ന് മന്ത്രി ചോദിച്ചു. ശബരിമലയിൽ ഒരു വാക്കേറ്റവും കയ്യാങ്കളിയും ഇതിനുമുമ്പ് കാണിക്കാൻ ഒരു രാഷ്ട്രീയപാർട്ടികളും ധൈര്യപ്പെട്ടിട്ടില്ല. അതിനെ ഏതു പാർട്ടിയാണോ മറിച്ച് കാണുന്നത് അവർ വലിയ തലത്തിൽ അനുഭവിക്കുമെന്ന് എന്റെ മനസാക്ഷി പറയുന്നു. ശബരിമല ഇത്തരത്തിൽ ആക്കുുന്നവർക്ക് ഒരു വോട്ടു കിട്ടുമെന്ന് കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. ഏറ്റവും മോശമായ നെഗറ്റീവ് പോളിറ്റിക്‌സ് ആണ് ബി.ജെ.പി. അവിടെ പയറ്റുന്നതെന്നും മന്ത്രി പറഞ്ഞു.

 

Read more topics: sabarimala, minister, G. Sudhakaran
English summary
minister G.Sudhakaran statement about sabarimala issue
topbanner

More News from this section

Subscribe by Email