Wednesday September 18th, 2019 - 5:15:pm
topbanner
Breaking News
jeevanam

മിമിക്രി കലാകാരന്‍ കുഴഞ്ഞു വീണുമരിച്ചു

RA
മിമിക്രി കലാകാരന്‍ കുഴഞ്ഞു വീണുമരിച്ചു

കല്യാണ സദസ്സിൽ കലാപരിപാടിക്കിടെ മിമിക്രി കലാകാരൻ റഫീഖ് മാത്തോട്ടം (46 ) കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാത്രി തിരുവണ്ണൂരിൽ പരിപാടിക്കിടെ കുഴഞ്ഞു വീണത്. ഉടനെ പിവി എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടെലിവിഷൻ ചാനലുകളിലും വേദികളിലും മിമിക്രിയും ഗാനമേളയും നടത്തുന്ന റഫീഖ് കാലിക്കറ്റ്‌സൂപ്പർ ജോക്‌സ്, കൊച്ചിൻ പോപ്പിൻസ്, തൃശൂർ തൈക്ലോൺ എന്നീ ട്രൂപ്പുകളിൽ അംഗമായിരുന്നു.

പരേതനായ ചക്കുംകടവ് എൻഎസ് മുഹമ്മദ് എന്ന മാനുവിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ഫഹ് മിത. മക്കൾ ഇനായത്ത്, തമീം. 11.30 ന് മാത്തോട്ടം എസ് പി ഹാളിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം മാത്തോട്ടം ഖബർസ്ഥാനിൽ സംസ്‌കരിക്കും

Viral News

Read more topics: mimicry artist, passedaway, news
English summary
mimicry artist passedaway news
topbanner

More News from this section

Subscribe by Email