Tuesday March 19th, 2019 - 3:39:pm
topbanner
topbanner

വീട്ടമ്മയുടെ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി മണിക്കൂറുകള്‍ക്കകം പിടിയില്‍

NewsDesk
വീട്ടമ്മയുടെ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി മണിക്കൂറുകള്‍ക്കകം പിടിയില്‍

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അസം സ്വദേശി പിടിയില്‍. ഇയാളാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു.

ഇന്നു രാവിലെയാണ് പാലാട് ഡേവിസിന്റെ ഭാര്യ മോളി(60)യെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മനോദൗര്‍ബല്യമുള്ള മകനൊപ്പമായിരുന്നു മോളിയുടെ താമസം.

കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പോലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. മോഷണശ്രമം നടന്നതായാണ് റിപ്പോര്‍ട്ട്.

Viral News

English summary
migrant labour arrested for murder case in kochi
topbanner

More News from this section

Subscribe by Email