Tuesday November 13th, 2018 - 12:28:pm
topbanner

ദോശയ്ക്ക് വില കുറയാത്തതെന്താണ്; മലയാളി പെണ്‍കുട്ടിയുടെ ചോദ്യം വൈറലായി

NewsDesk
ദോശയ്ക്ക് വില കുറയാത്തതെന്താണ്; മലയാളി പെണ്‍കുട്ടിയുടെ ചോദ്യം വൈറലായി

കൊച്ചി: പണപ്പെരുപ്പം കുറയുമ്പോള്‍ ദോശയ്ക്ക് വിലകുറയാത്തതെന്താണെന്ന മലയാളി പെണ്‍കുട്ടിയുടെ ചോദ്യം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനോടാണ് എറണാകുളം കലൂര്‍ സ്വദേശിനിയായ സനയുടെ പ്രസക്തമായ ചോദ്യം. ജനുവരിയില്‍ കൊച്ചിയിലെ ഹോട്ടലില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു സനയുടെ ദോശച്ചോദ്യം.

പണപ്പെരുപ്പമുണ്ടാകുമ്പോള്‍ ദോശയ്ക്ക വില വര്‍ധിക്കുന്നു. എന്നാല്‍ പണപ്പെരുപ്പം കുറയുമ്പോള്‍ ദോശയ്ക്ക് വിലകുറയുന്നില്ല. ഇത് എന്തുകൊണ്ടാണെന്നാണ് ദോശസ്‌നേഹികൂടിയായ സനയ്ക്ക് അറിയേണ്ടിയിരുന്നത്.

ഉത്തരം ലളിതമായ രീതിയില്‍ തന്നെ രഘുറാം രാജന്‍ നല്‍കുകയും ചെയ്തു. ദോശയുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയില്‍ ഇക്കാലം വരെ മാറ്റമൊന്നുമില്ല. ദോശ ചുട്ടെടുക്കുന്ന ജീവനക്കാരന്റെ പ്രതിഫലം, ദോശയുടെ സാങ്കേതിക വിദ്യ വളരാത്തത് തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാങ്കേതിക വിദ്യ വളരാത്ത മേഖലകളില്‍ വിലവര്‍ധന പിടിച്ചുനിര്‍ത്തുക ബുദ്ധിമുട്ടാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

എറണാകുളം കലൂരില്‍ ഹസീന മന്‍സില്‍ അബ്ദുല്‍ നാസറിന്റെയും സജിത നാസറിന്റെയും ഏക മകളാണ് സന. 2015ലെ ഫെഡറല്‍ ബാങ്ക് കേരള യൂത്ത് ഐക്കണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സനക്കായിരുന്നു.

ജനസാന്ദ്രത ഏറിയ കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മെയ്ക്ക് ഇന്‍ കേരള പോലെയുള്ള പദ്ധതികള്‍ പര്യാപ്തമാണോ എന്നതായിരുന്നു വിഷയം. 20,000ലധികം പേരില്‍നിന്ന് ഫൈനലിലേക്ക് നാലു പേരെ തെരഞ്ഞെടുത്തതില്‍ ഒന്നാമതായിരുന്നു സന നാസര്‍. കോളജ് വിദ്യാര്‍ഥികള്‍ക്കായി ബാങ്ക് സംഘടിപ്പിച്ച സ്പീക്ക് ഫോര്‍ കേരള ഡിബേറ്റ് മത്സരത്തില്‍ വിജയിച്ചാണ് മൂന്ന് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ് പുരസ്‌കാരം നേടിയത്.

അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍ജിനീയറിങ് പരീക്ഷ മികച്ച നിലയില്‍ വിജയിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രവേശ പരീക്ഷയും വിജയിച്ച് എം.ബി.എക്ക് ചേരാനുള്ള തയാറെടുപ്പിലാണ് സന നാസര്‍.

 

കമല്‍ഹസന്റെ ലിപ്‌ലോക്ക് രംഗങ്ങള്‍ കാണാന്‍ വയ്യെന്ന് ഷക്കീല

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് സിനിമാ മിമിക്രി താരം മരിച്ചു

 ഡല്‍ഹിയിലെ 50 പീഡനങ്ങള്‍ക്കും കാരണം ജെഎന്‍യു വിദ്യാര്‍ഥികള്‍; ബിജെപി എംഎല്‍എ വീണ്ടും

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സ്ത്രീ പിടിയി

 

Read more topics: girl, raghuram rajan
English summary
Meet the girl who had a curious query for the master of Dosanomics
topbanner

More News from this section

Subscribe by Email