Monday December 17th, 2018 - 3:25:pm
topbanner

മീശ നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് വി.എസ് അച്യുതാനന്ദൻ

rajani v
മീശ നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് വി.എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന വിവാദമായ എസ് ഹരീഷിന്റെ 'മീശ' എന്ന നോവല്‍ പിന്‍വലിക്കരുതെന്ന് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സംഘ്പരിവാര്‍ ഭീഷണിക്ക് മുന്നില്‍ അദ്ദേഹം മുട്ട് മടക്കരുത്. നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാന്‍ പ്രസാധകര്‍ തയാറാകണം. വാളോങ്ങുന്നവരെ അക്ഷര വിരോധികളായി സമൂഹം കാണണമെന്നും വി.എസ് വ്യക്തമാക്കി.നോവലിൽ സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണമാണ് വിവാദമായത്.

English summary
meesha novel vs achuthananthan response
topbanner

More News from this section

Subscribe by Email