topbanner
Saturday November 25th, 2017 - 1:07:pm
topbanner
Breaking News

വിദ്യാര്‍ത്ഥികൾക്ക് ആശുപത്രി ഡ്യൂട്ടി: കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് നിയമവിരുദ്ധം

NewsDesk
വിദ്യാര്‍ത്ഥികൾക്ക് ആശുപത്രി ഡ്യൂട്ടി: കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് നിയമവിരുദ്ധം

കോഴിക്കോട്: ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ രോഗികളെയും നഴ്‌സിങ് വിദ്യാര്‍ത്ഥികളെയും ബലിയാടാക്കരുതെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും (യുഎന്‍എസ്എ) യുണൈറ്റഡ് നഴ്‌സസ് പാരന്റ്‌സ് അസോസിയേഷനും(യുഎന്‍പിഎ) സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളെ ആശുപത്രി ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് യുണൈറ്റഡ് നഴ്‌സസ് ഫാക്കല്‍റ്റി അസോസിയേഷനും (യുഎന്‍എഫ്എ) ചൂണ്ടിക്കാട്ടി.

കളക്ടറുടെ നടപടിയുടെ മറവില്‍ മാനേജ്‌മെന്റുകള്‍ നിയമവിരുദ്ധമായി കുട്ടികളെ ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ ഉണ്ടാവുന്ന ഭവിഷത്തുകള്‍ക്ക് വിദ്യാര്‍ത്ഥികളോ അധ്യാപകരോ ഉത്തരവാദികളായിരിക്കില്ല. നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ അഞ്ച് വര്‍ഷത്തെ പഠന കാലത്തിനിടെ നിയമാനുസരണം ലഭിക്കുന്ന ഓരോ വര്‍ഷത്തെയും നിശ്ചിത ക്ലിനിക്കല്‍ അവറില്‍ മാത്രമാണ് വാര്‍ഡുകളിലോ ലാബുകളിലോ പോകാനാവൂ.

അതല്ലാതെ അധ്യാപകര്‍ക്കോ മാനേജ്‌മെന്റിനോ ഇവരെ പ്രാക്ടിക്കലിനായി അയക്കാന്‍ കഴിയില്ല. കളക്ടറുടെ ഉത്തരവ് പ്രകാരം നിയോഗിക്കാന്‍ വിധിക്കപ്പെടുന്നവരുടെ ക്ലിനിക്കല്‍ അവര്‍ കാലാവധിയും തീര്‍ന്നവരാണ്. കളക്ടറുടെ ഉത്തരവനുസരിച്ച് ജോലിക്ക് ഹാജരാകാത്ത നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യുമെന്നാണ് കളക്ടറുടെ ഉത്തരവിനെ ഉദ്ദരിച്ച് മാനേജ്‌മെന്റുകള്‍ പറയുന്നത്.

എന്നാല്‍, നിയമവിരുദ്ധമായി ജോലിക്ക് കയറുന്നവരുടെ ഭാവിയാവും പിന്നീട് അവതാളത്തിലാവുകയെന്ന് യുഎന്‍എസ്എ സംസ്ഥാന പ്രസിഡന്റ് എം യു വിഷ്ണുവും ജനറല്‍ സെക്രട്ടറി അരുണ്‍ ജോസഫും പറഞ്ഞു. തങ്ങളുടെ മാതൃസംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ കേരളത്തില്‍ ഒരിടത്തും 17 മുതല്‍ സമരം പ്രഖ്യാപിച്ചിട്ടില്ല.

ജില്ലാ കേന്ദ്രങ്ങളില്‍ നേരത്തെയുള്ള പ്രക്ഷോഭങ്ങളാണ് തുടരുന്നത്. 19 ലെ ഹൈക്കോടതി മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം ഉചിതമായ തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ നഴ്‌സുമാരുടെ സമരകേന്ദ്രങ്ങളിലേക്ക് നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ നടത്തുമെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ അറിയിച്ചു.

Read more topics: kannur, collector, nurses, protest,
English summary
kannur collector meer muhammad ali against nurses protest
topbanner topbanner

More News from this section

Subscribe by Email