topbanner
Sunday September 24th, 2017 - 1:38:am
topbanner

മീനാക്ഷിയെ ഹോസ്റ്റലിലേക്ക് മാറ്റി; ആലുവയിലെ വീട് പൂട്ടിയ നിലയില്‍

sadu prakash
മീനാക്ഷിയെ ഹോസ്റ്റലിലേക്ക് മാറ്റി; ആലുവയിലെ വീട് പൂട്ടിയ നിലയില്‍

കൊച്ചി: ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് മകള്‍ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയ ശേഷം ആലുവയിലെ വീടും പൂട്ടി എല്ലാവരും അവിടം വിട്ടു. മീനാക്ഷിയെ ഹോസ്റ്റലിലേക്ക് മാറ്റിയതിന് പിന്നില്‍ അമ്മയായ മഞ്ജുവാര്യരുടെ ഇടപെടലും ഉണ്ടെന്നാണ് സൂചന. സിനിമാ ലോകത്തെ ദിലീപിന്റേയും മഞ്ജുവിന്റേയും സുഹൃത്തുക്കളെല്ലാം മീനാക്ഷിക്ക് എല്ലാ വിധ പിന്തുണയുമായും രംഗത്തുണ്ട്.

എന്നാല്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ മകളുമായി ബന്ധപ്പെടുന്നില്ലെന്നാണ് അറിയുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ആലുവയിലെ വീട്ടിലായിരുന്നു കാവ്യയുടെ താമസം. പിന്നീട് അജ്ഞാത കാരണത്താല്‍ വെണ്ണലയിലെ വീട്ടിലേക്ക് മാറി. ഇതിന് പിന്നാലെ ഇത്രയും വിവാദമുണ്ടായിട്ടും കാവ്യ ആലുവ വീട്ടിലെത്തിയില്ലെന്നതാണ് വസ്തുത.
കാവ്യ എവിടെയുണ്ടെന്ന് പൊലീസ് കൃത്യമായ വിവരം ലഭിച്ചതിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഉടന്‍ എത്തിയില്ലെങ്കില്‍ കാവ്യയേയും അമ്മ ശ്യമളയേയും അറസ്റ്റു ചെയ്യാനാണ് പൊലീസ് നിലപാട്. ഇരുവരേയും കേസില്‍ പ്രതിയാക്കാനുള്ള മതിയായ തെളിവുകള്‍ പൊലീസിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. എന്നാല്‍ പങ്കാളിത്തം ഏതറ്റം വരെ പോയി എന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇത് കൂടി കിട്ടയ ശേഷം കാവ്യയേയും അമ്മയേയും അറസ്റ്റ് ചെയ്യാനാണ് നീക്കം.

ആലുവയിലെ ദിലീപിന്റെ വീട്ടിന് മുന്നില്‍ പൊലീസ് കാവലുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണിത്. പൊലീസ് എത്തിയതോടെ വീട്ടുകാര്‍ക്ക് സ്വാതന്ത്ര്യം നഷ്ടമായി. ഈ സാഹചര്യത്തിലാണ് വീട് പൂട്ടി മറ്റ് ബന്ധുക്കളുടെ അടുത്തേക്ക് ദിലീപിന്റെ അമ്മ ഉള്‍പ്പെടുയള്ളവര്‍ മാറിയത്.

Read more topics: meenakshi, transferred, hostel
English summary
meenakshi transferred to the hostel
topbanner topbanner

More News from this section

Subscribe by Email