Wednesday September 19th, 2018 - 2:59:pm
topbanner
Breaking News

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചു; മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതി

NewsDesk
സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചു; മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതി

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും 33 ലക്ഷം രൂപ തട്ടിയെടുത്തെന്നും കാട്ടി ബിഡിഎസ് വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കി.

പരാതിയില്‍ല്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഛായാഗ്രാഹകനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തു. ബിഡിഎസ് വിദ്യാര്‍ഥിനി വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് അഭിനയമോഹവുമായി ഛായാഗ്രാഹകനുമായി അടുത്തതെന്ന് പൊലീസ് പറഞ്ഞു.

സിനിമകളില്‍ മുഖം കാണിക്കാന്‍ അവസരമൊരുക്കാമെന്ന് പറഞ്ഞ് പലപ്പോഴായി 33 ലക്ഷം രൂപ ഇയാള്‍ വാങ്ങി. ഇതിനിടെ യുവതി എറണാകുളം നഗരത്തില്‍ വീടുവാടകയ്‌ക്കെടുത്ത് താമസമാക്കി. ഇവിടെവച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഒരുവര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്.

യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചനാകുറ്റത്തിനും മാനഭംഗത്തിനുമാണ് കേസ്. എറണാകുളം നോര്‍ത്ത് സിഐ കെ ജെ പീറ്ററിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

English summary
sex after a false promise; medical student complaint in kochi police
topbanner

More News from this section

Subscribe by Email