തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങില്‍ കോട്ടയം സ്വദേശി അമല്‍ മാത്യു ഒന്നാം റാങ്ക് നേടി.
ശബരീകൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.മെഡിക്കല്‍ എന്ട്രന്സില് എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക്- 56) ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീന് ഫാത്തിമ ആര് രണ്ടാം സ്ഥാനം കരസ്ഥമാക്കി (നീറ്റ് -89).കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി സേബാമ്മാ മാളിയേക്കലിനാണ് മൂന്നാം റാങ്ക് (നീറ്റ്-99).
കോഴിക്കോട് വിലങ്ങാട് സ്വദേശി ആറ്റ്ലിന് ജോര്‍ജ്ജ് നാലും (നീറ്റ് 101), കോട്ടയം മാന്നാനം സ്വദേശി മെറിന് മാത്യു (നീറ്റ് 103) അഞ്ചും സ്ഥാനങ്ങള്‍ നേടി.എഞ്ചിനീയറിങ്ങില്‍ ആണ്‍കുട്ടികള്‍ മുന്നിലെത്തിയപ്പോള്‍ മെഡിക്കലില്‍ പെണ്‍കുട്ടികളാണ് ആദ്യറാങ്കുകളിലെത്തിയത്. 48,000 കുട്ടികളാണ് ഇത്തവണ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മെഡിക്കല്‍- എഞ്ചിനീയറിംഗ് ആദ്യഘട്ട അലോട്ട്മെന്റ് ഈ മാസം 30 ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു