Saturday July 21st, 2018 - 1:16:pm
topbanner
Breaking News

മെഡിക്കല്‍-ദന്തല്‍ പ്രവേശന നടപടികള്‍ ഈ മാസം 31നകം പൂര്‍ത്തിയാക്കും: കെ.കെ ശൈലജ

sadu prakash
മെഡിക്കല്‍-ദന്തല്‍ പ്രവേശന നടപടികള്‍ ഈ മാസം 31നകം പൂര്‍ത്തിയാക്കും: കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍-ദന്തല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ ഈ മാസം 31നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ. നീറ്റ് റാങ്ക് ലിസറ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നേരിട്ടായിരിക്കും ഈ വര്‍ഷത്തെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുക.

സ്‌പോട്ട് അഡ്മിഷന്‍ വഴി നികത്തേണ്ട സീറ്റുകള്‍ മാനേജ്‌മെന്റുകള്‍ക്ക് വിട്ടുനല്‍കില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായി മന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ മതിയായ സമയം കിട്ടിയിട്ടും സ്വാശ്രയപ്രവേശന നടപടികള്‍ സര്‍ക്കാര്‍ താറുമാറാക്കിയതില്‍ പ്രതിധേഷിച്ച് പ്രതിപക്ഷവും കേരളകോണ്‍ഗ്രസും(എം) നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.

സ്വാശ്രയപ്രവേശന നടപടികള്‍ ആഗസറ്റ് 31 ന് പൂര്‍ത്തിയാക്കണമെങ്കിലും ഇതേവരെ ഇതിനുള്ള യാതൊരു നടപടിയും തുടങ്ങിയിട്ടില്ലെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.എസ്.ശിവകുമാര്‍ ആരോപിച്ചു. ഘട്ടംഘട്ടമായ അലോട്ട്‌മെന്റുകള്‍ നടത്താതെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത് കുട്ടികളെയും രക്ഷിതാക്കളെയും പറ്റിച്ച് സ്വാശ്രയമാനേജ്‌മെന്റുകളെ സഹായിക്കാനാണെന്ന് ശിവകുമാര്‍ ആരോപിച്ചു.

English summary
medical entrance to be completed august 31st: k k shylaja
topbanner

More News from this section

Subscribe by Email