Tuesday March 19th, 2019 - 11:28:pm
topbanner
topbanner

മെഡിക്കല്‍ കോളേജ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കില്ല

NewsDesk
മെഡിക്കല്‍ കോളേജ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും. പെന്‍ഷന്‍ പ്രായ വര്‍ധനയ്‌ക്കെതിരയാണ് ഒരുസംഘം ഡോക്ടര്‍മാരുടെ സമരം.

മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് സമരം തുടരാന്‍ തീരുമാനിച്ചത്. ഒപിയിലും വാര്‍ഡിലും ഡ്യൂട്ടിക്ക് കയറില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിടുകയും ചെയ്തു.

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി ഞായറാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു സമരം പിന്‍വലിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Viral News

Read more topics: medical, college, doctor
English summary
medical college junior doctors strike to continue
topbanner

More News from this section

Subscribe by Email