topbanner
Tuesday October 17th, 2017 - 5:33:am
topbanner

എന്‍ആര്‍ഐ സീറ്റിലെ അധിക തുക പാവപ്പെട്ട കുട്ടികള്‍ക്കായി ഉപയോഗിക്കണം: രമേശ് ചെന്നിത്തല

Anju N C
എന്‍ആര്‍ഐ സീറ്റിലെ അധിക തുക പാവപ്പെട്ട കുട്ടികള്‍ക്കായി ഉപയോഗിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ എന്‍ആര്‍ഐ സീറ്റുകളിലേക്ക് അധികമായി വാങ്ങുന്ന അഞ്ച് ലക്ഷം രൂപ പാവപ്പെട്ട വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലുമായി 397 എന്‍.ആര്‍.ഐ സീറ്റുകളാണുള്ളത്. ഈ സീറ്റുകളിലേക്ക് ഇത്തവണ 20 ലക്ഷം രൂപയാണ് രാജേന്ദ്ര ബാബു കമ്മിറ്റി ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ 5 ലക്ഷം രൂപ പാവപ്പെട്ട കുട്ടികള്‍ക്ക് സേകോളര്‍ഷിപ്പ് നല്‍കാനുള്ള സഞ്ചിത നിധി രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

397 എന്‍.ആര്‍.ഐ സീറ്റുകളില്‍ നിന്നും സമാഹരിക്കുന്ന ഈ തുക ഉപയോഗിച്ച് അത്ര തന്നെ സാധുക്കളായ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ കഴിയും. ഇതിനുള്ള സംവിധാനമൊരുക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ നാല് തട്ട് ഫീസ് ഘടന ഇത്തവണയും നടപ്പാക്കുന്ന കോളേജുകളില്‍ മാനേജ്‌മെന്റ് സീറ്റുകളില്‍ 11 ലക്ഷം രൂപ പലിശ രഹിത ഡെപ്പോസിറ്റായി നല്‍കണമെന്ന് അവസാന നിമിഷം ഏര്‍പ്പെടുത്തിയ നിബന്ധന പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അലോട്ട്‌മെന്റ് തുടങ്ങി കുട്ടികള്‍ പ്രവേശിച്ചു തുടങ്ങുന്ന ഘട്ടത്തില്‍ ഇങ്ങനെ ഒരു നിബന്ധന കൊണ്ടുവരുന്നത് ചതിയാണ്. കുട്ടികള്‍ക്ക് ഫീസായ 11 ലക്ഷവും പലിശ രഹിത ഡെപ്പോസിറ്റായി 11 ലക്ഷവും അടക്കം 22 ലക്ഷം രൂപ കെട്ടിവെക്കേണ്ടി വരും. മാനേജ്‌മെന്റുകള്‍ക്ക് കുട്ടികളെ കൊള്ളയടിക്കാനുള്ള മറ്റൊരവസരം കൂടി സര്‍ക്കാര്‍ നല്‍കുകയാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English summary
medical NRI fees: ramesh chennithala
topbanner topbanner

More News from this section

Subscribe by Email