Tuesday September 25th, 2018 - 4:57:pm
topbanner

മീഡിയ അക്കാദമിയുടെ മികച്ച എഡിറ്റോറിയലിനുള്ള പുരസ്‌കാരം കെ.എം. സന്തോഷ്‌കുമാറിന്

rajani v
 മീഡിയ അക്കാദമിയുടെ മികച്ച എഡിറ്റോറിയലിനുള്ള പുരസ്‌കാരം കെ.എം. സന്തോഷ്‌കുമാറിന്

കോട്ടയം: കേരള മീഡിയ അക്കാദമിയുടെ 2016-ലെ മികച്ച എഡിറ്റോറിയലിനുള്ള വീ. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് കേരളഭൂക്ഷണം ദിനപത്രത്തിലെ എക്‌സിക്യൂട്ടീവ് എഡിറ്ററായ കെ.എം. സന്തോഷ്‌കുമാര്‍ അര്‍ഹനായി.25000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.

പ്രഭാവര്‍മ്മ, എം.പി. അച്യുതന്‍, എന്‍.പി. രാജേന്ദ്രന്‍ എന്നിവരടങ്ങുന്ന വിധിനിര്‍ണ്ണയ സമതിയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.മാറുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് കേരളത്തിലെ വ്യദ്ധജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആശയം അവതരിപ്പിച്ച ''വേണം പുതിയ സാമൂഹ്യസ്ഥാപനങ്ങള്‍'' എന്ന എഡിറ്റോറിയലാണ് സന്തോഷ്‌കൂമാറിനെ അവാര്‍ഡിനര്‍ഹനാക്കിയത്.കോട്ടയം ജില്ലയില്‍ തലയോലപ്പറമ്പിലെ തുണ്ടുകടവില്‍ കുടുംബാംഗമാണ്.കേരളഭൂക്ഷണം ദിനപത്രത്തിലെ വീക്കന്‍ഡ് എഡിറ്ററുമാണ്.

ഇതോടൊപ്പം വിവിധ മാധ്യമ അവാര്‍ഡുകളും എറണാകുളം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു.മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് മലയാള മനോരമ ദിനപത്രത്തിന്റെ എ.എസ്. ഉല്ലാസും മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍. എന്‍. സത്യവ്രതന്‍ അവാര്‍ഡിന് മംഗളം ദിനപത്രത്തിലെ ലേഖകന്‍ വി.പി. നിസാര്‍ അര്‍ഹനായി.

മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി ദിനപത്രത്തിന്റെ കളമശ്ശേരി ലേഖകന്‍ എന്‍.പി. ഹരിദാസും അര്‍ഹനായി.ജനുവരിയില്‍ മീഡിയ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

 

Read more topics: media, award, santhoshkumar
English summary
media award santhoshkumar
topbanner

More News from this section

Subscribe by Email