Monday July 16th, 2018 - 3:59:pm
topbanner
Breaking News

സാധാരണക്കാര്‍ നീതിക്ക് വേണ്ടി ഉറ്റുനോക്കുന്നത് മാധ്യമങ്ങളെയെന്ന് കെ.സി.ജോസഫ് എംഎല്‍എ

SNEHA
സാധാരണക്കാര്‍ നീതിക്ക് വേണ്ടി ഉറ്റുനോക്കുന്നത് മാധ്യമങ്ങളെയെന്ന് കെ.സി.ജോസഫ് എംഎല്‍എ

തളിപ്പറമ്പ്: ഇലക്ട്രോണിക്‌സ് വോട്ടിങ്ങ് യന്ത്രങ്ങളുടെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെടുമ്പോള്‍ ജനാധിപത്യവ്യവസ്ഥ തന്നെ അട്ടിമറിക്കപ്പെടുന്നു എന്ന സംശയം ബലപ്പെടുത്തുകയാണെന്ന് മുന്‍മന്ത്രി കെ.സി.ജോസഫ് എംഎല്‍എ. തളിപ്പറമ്പ് സത്യസായി ഓഡിറ്റോറിയത്തില്‍ നടന്ന കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍കെജെയു കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിപീഠങ്ങളുടേയും തെരഞ്ഞെടുപ്പ് കമ്മീഷന്റയുമൊക്കെ വിശ്വാസ്യത തകര്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ മാധ്യമങ്ങളെ തന്നെയാണ് സാധാരണക്കാര്‍ നീതിക്ക് വേണ്ടി ഉറ്റുനോക്കുന്നതെന്നും, സാധാരണക്കാരന്റെ ഈ വിശ്വാസം നിലനിര്‍ത്താന്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ വിമല്‍ചേടിച്ചേരി അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കെജെയു സംസ്ഥാന സെക്രട്ടറി അനില്‍ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. തളിപ്പറമ്പ് പ്രസ്‌ഫോറം പ്രസിഡന്റ് എം.കെ.മനോഹരന്‍, കെ.എസ്.റിയാസ്, പ്രകാശന്‍ പയ്യന്നൂര്‍, സി.കെ.നാസര്‍, വി.കെ.രവീന്ദ്രന്‍, കെ.പി.രാജീവന്‍, കെ.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബാബുതോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടെറി പ്രകാശന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ശ്രീനി ആലക്കോട്, അനില്‍ ബിശ്വാസ്, ഇ.എം.ബാബു, ബി.കെ.ബൈജു എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ശ്രീനി ആലക്കോട് പ്രസിഡണ്ട്, കെ.രഞ്ജിത്ത്, സാജുജോസഫ്‌വൈസ് പ്രസിഡണ്ട്, കെ.പി.രാജീവന്‍ സെക്രട്ടറി, വിമല്‍ ചേടിച്ചേരി, ജിജേഷ് ചാവശേരിജോ.സെക്രട്ടറി, ബി.കെ.ബൈജു ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

English summary
media are looking forward to justice for the common man

More News from this section

Subscribe by Email