Friday November 16th, 2018 - 12:28:am
topbanner

കണ്ണൂർ മെഡ്സിറ്റി ഇന്റര്‍നാഷണല്‍ മുഖേന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ ആശങ്കയില്‍

NewsDesk
കണ്ണൂർ മെഡ്സിറ്റി ഇന്റര്‍നാഷണല്‍ മുഖേന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ ആശങ്കയില്‍

കണ്ണൂർ: വെരിഫിക്കേഷനില്‍ പലതും പിടിക്കപ്പെട്ടതോടെ മെഡ്സിറ്റി ഇന്റര്‍നാഷണല്‍ മുഖേന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ നഴ്സുമാരൊക്കെ ആശങ്കയിലാണ്. ആയിരക്കണക്കിനു സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ നിന്ന് വ്യാജമായി തയ്യാറാക്കി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

വിദേശരാജ്യങ്ങളില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ഇപ്പോള്‍ കര്‍ശനമാണ്. ജോലിക്ക് കയറിയ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും രണ്ടും വര്‍ഷം കഴിഞ്ഞ ശേഷവും വിദേശരാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്കയക്കാറുണ്ട്.

നേരത്തേ ക്രമക്കേടുകള്‍ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ആശുപത്രികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശനമായി പരിശോധിക്കുകയും, വ്യാജസര്‍ട്ടിഫിക്കറ്റുകളുടെ പേരില്‍ കര്‍ണാടകയിലെ ചില ആശുപത്രികളെ ബ്ലാക്ക്ലിസ്റ്റില്‍ പെടുത്തുകയും ചെയ്തിരുന്നു.

കേരളത്തിലെ ആശുപത്രികളില്‍ പത്തില്‍ താഴെ മാത്രമാണ് ബ്ലാക്ക്ലിസ്റ്റിലുള്ളത്. കേരളത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളാകുമ്പോള്‍ മികച്ച പരിഗണന ലഭിക്കുമെന്ന വിശ്വാസവും നഴ്സുമാര്‍ക്കുണ്ട്. എന്നാല്‍ ഇതു മുതലെടുത്താണ് നഴ്സുമാരില്‍ നിന്ന് 40,000 രൂപ മുതല്‍ 70,000 രൂപ വരെ വാങ്ങിച്ച് പല ആശുപത്രികളുടെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ രാഹുല്‍ ചക്രപാണിയും കൂട്ടരും അച്ചടിച്ചു നല്‍കിയത്.

നിലമ്പൂരിലെ ഒരു സ്വകാര്യാശുപത്രിയുടെ പേരില്‍ നിരവധി വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സംഭവം പുറത്തു വന്നിരിക്കുകയാണ്. രാഹുല്‍ ചക്രപാണിയുടെ തട്ടിപ്പു പുറത്തു വന്നതോടെ വിദേശങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ പലരും നിലമ്പൂരിലെ ആശുപത്രിയുമായി ബന്ധപ്പെട്ട് അവരുടെ ആശങ്ക അറിയിച്ചു.

ഇതോടെ ആശുപത്രി അധികൃതര്‍ പരാതിയുമായി നിലമ്പൂര്‍ പോലീസിനെ സമീപിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് കാനഡയില്‍ ഒരു മലയാളി നഴ്സ് ജയിലിലായ സംഭവമുണ്ടായെന്ന് നിലമ്പൂരിലെ സ്വകാര്യ ആശുപത്രി മാനേജര്‍ പറഞ്ഞു.

സൗദിയില്‍ ജോലി നഷ്ടപ്പെട്ട ഒരു മലയാളി നഴ്സ് ആത്മഹത്യക്കു ശ്രമിച്ച സംഭവുമുണ്ടായി. വ്യാജസര്‍ട്ടിഫിക്കറ്റ് ജോലി സ്ഥലത്തു നല്‍കിയ പലരും കടുത്ത ആശങ്കയിലാണുള്ളത്. ഇവരുടെ ബന്ധുക്കളെല്ലാം പരാതിയുമായി ബന്ധപ്പെട്ട ആശുപത്രികളിലെത്തുമ്പോഴാണ് സംഭവത്തിന്റെ വ്യപ്തി മനസിലാകുന്നത്.

English summary
medcity international kannur fake certificate mafia
topbanner

More News from this section

Subscribe by Email