Wednesday June 26th, 2019 - 7:45:am
topbanner
topbanner

കോണ്‍ഗ്രസിന്റെ വിജയാഘോഷപ്രകടനത്തിനിടെ എം ബി രാജേഷിന്റെ വീടിന് നേരെ അതിക്രമം

JB
 കോണ്‍ഗ്രസിന്റെ വിജയാഘോഷപ്രകടനത്തിനിടെ എം ബി രാജേഷിന്റെ വീടിന് നേരെ അതിക്രമം

പാലക്കാട്:  കോണ്‍ഗ്രസിന്റെ വിജയാഹ്ലാദത്തിനിടെ, പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  എം ബി രാജേഷിന്റെ വീടിന് നേരെ അതിക്രമം. യുഡിഎഫ് പ്രവര്‍ത്തകര്‍ വീടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞു. അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍.

എം ബി രാജേഷിന്റെ ഷൊര്‍ണ്ണൂര്‍ കായിലിയാട്ടെ വീടിന് നേരെയാണ് അതിക്രമം. രാത്രി പത്തുമണിയോടെയാണ് സംഭവം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്റെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിജയാഹ്ലാദപകടനം വലിയ തോതില്‍ നടക്കുകയാണ്. ഇതിനിടെയാണ് വീടിന് നേരെ അതിക്രമം ഉണ്ടായത്.

എംബി രാജേഷിനെ പതിനായിരത്തിലധികം വോട്ടിനാണ് ശ്രീകണ്ഠന്‍ പരാജയപ്പെടുത്തിയത്. അതിക്രമത്തിനെതിരെ സിപിഎം രംഗത്തെത്തിയിട്ടുണ്ട്.

Read more topics: mb rajesh, home attacked,
English summary
mb rajesh home attacked
topbanner

More News from this section

Subscribe by Email