Saturday April 20th, 2019 - 12:15:pm
topbanner
topbanner

തിരുവനന്തപുരം മേയറുടെ ചികിത്സയ്ക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

rajani v
തിരുവനന്തപുരം മേയറുടെ ചികിത്സയ്ക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

തിരുവനന്തപുരം: നഗരസഭയിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയര്‍ വികെ പ്രശാന്തിന്റെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. . മെഡിക്കല്‍ കോളെജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഓര്‍ത്തോ പീഡിക്‌സ്, സര്‍ജറി, മെഡിസിന്‍ വിഭാഗം മേധാവികള്‍, ആര്‍എംഒ, യൂണിറ്റ് മേധാവി എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.

പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ മേയറുടെ പരുക്കുകളും തുടര്‍ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തു. കഴുത്തിനേറ്റ പരുക്കിനെപ്പറ്റിയറിയാന്‍ എംആര്‍ഐ സ്‌കാനിംഗ് നടത്താന്‍ ബോര്‍ഡ് നിര്‍ദേശം നല്‍കി.

രണ്ടാഴ്ചത്തെ തുടര്‍ചികിത്സയും വിശ്രമവുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. 48 മണിക്കൂറിന് ശേഷം വീണ്ടും മേയറെ പരിശോധിച്ച് ആരോഗ്യനില വിലയിരുത്തും. ഡിസ് ചാര്‍ജ് ഉടന്‍ വേണ്ടെന്നും ചികിത്സ തുടരാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു.

 

Read more topics: mayor, treatment, medical board
English summary
mayor treatment medical board
topbanner

More News from this section

Subscribe by Email