topbanner
Sunday June 25th, 2017 - 10:42:am
topbanner

ആര്‍എസ്എസ് അടപ്പിച്ച ഇറച്ചിക്കട ഡിവൈഎഫ്‌ഐ തുറന്നു

NewsDesk
ആര്‍എസ്എസ് അടപ്പിച്ച ഇറച്ചിക്കട ഡിവൈഎഫ്‌ഐ തുറന്നു

മാവേലിക്കര: തഴക്കര പഞ്ചായത്തിലെ കല്ലുമല മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടപ്പിച്ച കട ഡിവൈഎഫ്‌ഐ ഇടപെട്ട് തുറന്നു. കച്ചവടക്കാരനായ വഴുവാടി സ്വദേശി ജോയിയുടെ കടയാണ് ആര്‍എസ്എസ്സുകാര്‍ സംഘമായെത്തി അടപ്പിച്ചത്.

ഇതേ തുടര്‍ന്ന് പുതുവത്സര തലേന്ന് ഇറച്ചിവാങ്ങാനെത്തിയവര്‍ വെറുംകൈയ്യോടെ മടങ്ങുകയായിരുന്നു. ഭക്ഷണ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നാക്രമണം മാവേലിക്കരയില്‍ അനുവദിക്കില്ലെന്ന് സി.പി.എം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ഇത്തരം പ്രകോപനങ്ങളെ എന്തുവില കൊടുത്തും ചെറുത്തു തോല്‍പിക്കുമെന്ന് ഡി.വൈ.എഫ്.ഐ മാവേലിക്കര ഏരിയാ കമ്മിറ്റിയും പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചു.

Read more topics: mavelikkara, meat, dyfi, rss
English summary
mavelikkara meat shop opens with help of dyfi
topbanner topbanner

More News from this section

Subscribe by Email