topbanner
Sunday April 23rd, 2017 - 11:25:pm
topbanner

ടോസ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് തിരിച്ചു നല്‍കണമെന്ന് രാജേന്ദ്രബാബു കമ്മീഷന്‍

NewsDesk
ടോസ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് തിരിച്ചു നല്‍കണമെന്ന് രാജേന്ദ്രബാബു കമ്മീഷന്‍

കൊച്ചി: നടപടിക്രമം പാലിക്കാതെ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയ മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളജില്‍നിന്ന് വിടുതല്‍ വാങ്ങി മറ്റു കോളജുകളില്‍ പ്രവേശനംനേടിയ വിദ്യാര്‍ഥികളുടെ ഫീസ് തിരിച്ചുനല്‍കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവിടുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍.

കൊച്ചിയില്‍ നടത്തിയ സിറ്റിങ്ങിലാണ് ഈ ഉറപ്പ്. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റും ടി.സിയും തിരിച്ചുനല്‍കാന്‍ കമ്മീഷന്‍ നേരത്തേ നിര്‍ദേശിച്ചിട്ടും മാനേജ്‌മെന്റ് അനുസരിച്ചിരുന്നില്ല. എത്രയുംവേഗം സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കണമെന്ന് കമ്മീഷന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.

സര്‍ട്ടിഫിക്കറ്റും ടിസിയും നല്‍കാമെന്നറിയിച്ചെങ്കിലും ഫീസ് മടക്കിനല്‍കാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. രണ്ടാം സെമസ്റ്ററുകാരില്‍നിന്ന് 80,000 മുതല്‍ 2.14 ലക്ഷം രൂപവരെയാണ് ഫീസ് ഈടാക്കിയത്. നാലാം സെമസ്റ്ററില്‍ ഫീസ് ഇതിലും കൂടുതലാണ്. ഈ തുക സെമസ്റ്ററിന്റെ തുടക്കത്തില്‍ത്തന്നെ ഈടാക്കിയെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ കോളേജ് വിട്ടതിനാല്‍ ഫീസ് തിരിച്ചുനല്‍കാനാവില്ലെന്നാണ് മാനേജ്‌മെന്റ് വാദം.

ടോംസ് കോളജിലെ 220 വിദ്യാര്‍ഥികളില്‍ 198 പേരും മറ്റുകോളജുകളിലേക്ക് മാറിയിരുന്നു. രണ്ട്, നാല് സെമസ്റ്റര്‍ വിദ്യാര്‍ഥികളാണ് കോളജ് മാറിയത്. സര്‍ട്ടിഫിക്കറ്റും ടി.സിയും ഉടന്‍ നല്‍കാമെന്ന് അറിയിച്ചെങ്കിലും ഫീസ് മടക്കിനല്‍കില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്.

ഫീസ് ഇനത്തിലല്ലാതെ ലാംഗ്വേജ് ഫീ, ലൈബ്രറി ഫീ, ലാബ് ഫീ, പിടിഎ ഫീ, ഹോസ്റ്റല്‍ ഫീ ഇനത്തിലും വന്‍തുക ഈടാക്കിയിട്ടുണ്ട്. ഒന്നാം സെമസ്റ്ററില്‍ ലാബ് ഇല്ലെങ്കിലും ലാബ് ഫീ ഈടാക്കിയിട്ടുണ്ട്. പിടിഎ ഇല്ലെങ്കിലും പിടിഎ ഫീസ് എല്ലാവര്‍ഷവും വാങ്ങുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ കമ്മീഷനെ അറിയിച്ചു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി, വളാഞ്ചേരി, കൊച്ചിന്‍ എഞ്ചിനിയറിങ് കോളജുകളിലേക്കാണ് വിദ്യാര്‍ഥികളെ മാറ്റിയത്. ഈ കോളജുകളിലേക്ക് മാറ്റുമ്പോള്‍ തലവരിപ്പണം ഈടാക്കുന്നുണ്ടെന്നും അവര്‍ കമ്മീഷനെ അറിയിച്ചു.

Read more topics: mattakkara, toms, college, student, fee
English summary
mattakkara toms college students get refund of fees
topbanner topbanner

More News from this section

Subscribe by Email