Wednesday May 22nd, 2019 - 2:55:pm
topbanner
topbanner

മാത്യഭൂമി ന്യൂസിലെ വിവാദ നായകന്‍ പുറത്തേക്ക്...?

NewsDesk
മാത്യഭൂമി ന്യൂസിലെ വിവാദ നായകന്‍ പുറത്തേക്ക്...?

സ്‌കറിയാ തോമസ്

കൊച്ചി: മാതൃഭൂമി ന്യൂസിലെ പ്രേക്ഷകശ്രദ്ധ നേടിയ രണ്ട് പരിപാടികള്‍ അവതരിപ്പിക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകനെതിരെ ആരോപണവുമായി യുവതി എത്തിയതിന് പിന്നാലെ വിദ്യാര്‍ത്ഥിനികളുടെ പരാതിയും. വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയതിന്റെ തുടര്‍ന്ന് തിരുവനന്തപുരം ജേര്‍ണിലിസം ഇന്ററ്റിറ്റിയൂട്ടിന്റെ വിഷ്വല്‍ മീഡിയാ കോഴ്സ് കോ ഓഡിനേറ്റര്‍ പദവിയും മാതൃഭൂമി ന്യൂസ് ചാനലിലെ ഹാസ്യ പരിപാടിയുടെ അവതാര സ്ഥാനത്തു നിന്നും തെറിച്ചു.

വെള്ളിയാഴ്ച അവതരിപ്പിക്കേണ്ടിയിരുന്ന പരിപാടി മറ്റൊരാള്‍ അവതരിപ്പിച്ചതോടെയാണ് അവതാരക പദവി നഷ്ടമായ വിവരം പുറത്തറിയുന്നത്. മാതൃഭൂമിയുടെ ചാനല്‍ മേധാവി കൂടിയായ എംവി ശ്രേയംസ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പദവി തെറിച്ചതെന്നാണ് വിശ്വസ്ഥനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

അടുത്തകാലത്തായി അവതാരകനെതിരെ തുടര്‍ച്ചയായി ആരോപണങ്ങളും പരാതിയും ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് വിവരം. അഞ്ച് വിദ്യാര്‍ത്ഥിനികള്‍ രേഖാമൂലം പരാതി നല്‍കിയതിന്റെ തുടര്‍ന്ന് തിരുവനന്തപുരം ജേര്‍ണിലിസം ഇന്ററ്റിറ്റിയൂട്ടിന്റെ വിഷ്വല്‍ മീഡിയാ കോഴ്സ് കോ ഓഡിനേറ്റര്‍ പദവി തെറിക്കുമെന്ന് ഉറപ്പായപ്പോള്‍ രാജി വച്ച് തടി തപ്പുകയായിരുന്നു.

ഇവിടെ പഠിക്കാന്‍ എത്തിയ ചില പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി എന്നുള്ളതുമാണ് പരാതിയില്‍ ഉയര്‍ന്നിരിക്കുന്നത്. അടുത്തയിടെ നടന്ന തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ കുടുംബമേളയില്‍ അവതാരകനെതിരെ അംഗങ്ങള്‍ക്കിടയില്‍ നിന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതു കൂടി ആയതോടെ നിലനില്‍പ്പ് ഇല്ലാതെ രാജി എന്ന തന്ത്രം പ്രയോഗിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ പരാതി പ്രസ്‌ക്ളബ്ബ് ഗൗരവത്തോടെയാണ് കാണുന്നത്.

ഇതിനിടയില്‍ ഫേസ്ബുക്കിലൂടെ അവതാരകനെതിരെ പ്രതികരിച്ച ബെംഗളുരു യുവതിയെ സമാശ്വസിപ്പിക്കുന്നതിന് തലസ്ഥാനത്തുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്ന് യുവതി ഫേസ്ബുക്കില്‍ മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തു. ഞാനും അവതാരകനും തമ്മിലുള്ള പേഴ്സണ്‍ പ്രശ്നമാണെന്നും മറ്റാരും ഇടപെടണ്ടെന്നും കാട്ടിയാണ് പോസ്റ്റ്.

മാതൃഭൂമി ചാനലിലെ മാധ്യമ പ്രവര്‍ത്തകനെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നതില്‍ അസ്വസ്ഥനായ ചാനല്‍ ഉടമ ശ്രേയംസ്‌കുമാറിന്റെ ഇടപെടല്‍ മൂലമാണ് പെട്ടെന്ന് നടപടി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാനലിലെ ഒരു ജീവനക്കാരന്‍ പീഡന പരാതിയെ തുര്‍ന്ന് ഈയിടെ അറസ്റ്റിലായിരുന്നു. ചാനലിന് ദുഷ്പേര് കേള്‍പ്പിക്കുന്ന ആരേയും വച്ചു പൊറുപ്പിക്കാനാവില്ലെന്നാണ് ശ്രേയംസിന്റെ പക്ഷം. പീഡന ആരോപണത്തില്‍ കടുത്ത നടപടികള്‍ ഇനി ചാനല്‍ എടുക്കുമെന്ന സന്ദേശമാണ് ശ്രേയംസ് നല്‍കുന്നത്.

എസ് എഫ് ഐ നേതാവായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ മംഗളത്തിന്റെ തിരുവല്ല ലേഖകനായാണ് പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇവിടെ വച്ചാണ് പെണ്‍കുട്ടിയെ പ്രണയിക്കുന്നത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തിന് പറിച്ചു നട്ടു.

അതിന് ശേഷം ദേശാഭിമാനിയില്‍ ചേര്‍ന്നു. വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഇയാളെ ദേശാഭിമാനി ഒഴിവാക്കുകയായിരുന്നു. പിന്നീട് ജീവന്‍ ടിവിയിലൂടെ ദ്യശ്യമാധമ രംഗത്ത് കാലെടുത്തു കുത്തി. പിന്നിട് ഇന്ത്യാവിഷനിലും അതിന് ശേഷം മാതൃഭൂമി ചാനലിന്റെ തുടക്കം മുതല്‍ അതിന്റെ ഭാഗമായി തീരുകയുമായിരുന്നു.

ആരോപണ വിധേയനായ മാധ്യമപ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാന്‍ പല നമ്പരുകളും ഇറക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ഒരു മുന്‍ വനിതാ മാധ്യമപ്രവര്‍ത്തക തന്നെ അനുഭവ കുറിപ്പെഴുതിയിരുന്നു. എന്നാല്‍ കുറച്ചു നാളായി ഫേസ് ബുക്കില്‍ സജീവമല്ല.

ഇയാള്‍ അവതരിപ്പിക്കുന്ന ഒരു പ്രതിവാര പരിപാടികൂടി മാത്യഭൂമി ചാനലില്‍ നടക്കുന്നുണ്ട്. അതില്‍ നിന്നും പുറത്താക്കുമോയെന്നാണ് മാധ്യമ ലോകം ഉറ്റു നോക്കുന്നത്. അതില്‍ നിന്നും കൂടി പുറത്തായാല്‍ മാത്യഭൂമിയില്‍ ഇയാള്‍ക്ക് സ്ഥാനം ഉണ്ടാവില്ലന്നാണ് സൂചന.

English summary
mathrubhumi news vivada nayakan purathekk
topbanner

More News from this section

Subscribe by Email