Wednesday November 14th, 2018 - 12:16:am
topbanner

കേരളത്തില്‍ ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന് മാതൃഭൂമി ആക്‌സിസ് സര്‍വെ

NewsDesk
കേരളത്തില്‍ ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന് മാതൃഭൂമി ആക്‌സിസ് സര്‍വെ

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇരു മുന്നണികളും ഇഞ്ചോടിച്ച് മത്സരം നടക്കുമെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്ന് മാതൃഭൂമി ആക്‌സിസ് മൈ ഇന്ത്യ അഭിപ്രായസര്‍വേ ഫലം.

എല്‍ഡിഎഫ് 6874 വരെ സീറ്റ് നേടുമ്പോള്‍ യുഡിഎഫ് 6672 സീറ്റും എന്‍ഡിഎ രണ്ട് സീറ്റും നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു. മുഖ്യമന്ത്രിയായി വിഎസ് അച്ച്യുതാനന്ദന്‍ വരണമെന്ന് 35 ശതമാനം ആളുകളും ആഗ്രഹിക്കുമ്പോള്‍ പിണറായിക്കുള്ള പിന്തുണ 12 ശതമാനം ആളുകളില്‍ നിന്നും മാത്രമാണ്.

mathrubhumi-axis-my-india-pre-poll-survey-LDF-leadമാതൃഭൂമി ന്യൂസ് ചാനലിനുവേണ്ടി ആക്‌സിസ് മൈ ഇന്ത്യ നടത്തിയ തെരഞ്ഞെടുപ്പ് സര്‍വ്വേ നടത്തിയത്. 14,592 പേരില്‍ നിന്നായി ആദ്യഘട്ടത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 13 വരെ നടത്തിയ സര്‍വേ ഫലമാണ് പുറത്തു വിട്ടത്. ഗ്രാമങ്ങളില്‍ നിന്നും 68 ശതമാനവും നഗരങ്ങളില്‍ നിന്നും 32 ശതമാനം ആളുകളുമാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍.

കൂടാതെ സര്‍വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനം പേര്‍ ഹിന്ദു സമുദാത്തിലുള്ളവരും 30 ശതമാനം പേര്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരും ബാക്കിയുള്ള 17 ശതമാനം പേര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുമുള്ളവരായിരുന്നു.

മദ്യനിരോധനവും, വികസനമെന്ന പ്രചാരണവും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് സര്‍വെ വിലയിരുത്തുന്നത്. യുവ വോട്ടര്‍മാരും സ്ത്രീകളും എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് സര്‍വെ ഫലം. 

 തിരുവനന്തപുരത്ത് സൂപ്പര്‍ സ്റ്റാര്‍ പിന്മാറിയത് കോടികള്‍ വാങ്ങിയിട്ടോ?

വിവാഹ പന്തലില്‍ വെച്ച് കാമുകനൊപ്പം പോയ പെണ്‍കുട്ടിക്ക് മനംമാറ്റം

മണിയുടെ മരണം; സിനിമാ സീരിയല്‍ നടിയെ ചോദ്യം ചെയ്‌തേക്കും

English summary
mathrubhumi axis my india pre poll survey LDF lead
topbanner

More News from this section

Subscribe by Email