Monday February 18th, 2019 - 3:48:am
topbanner

യു.ഡി.എഫ് വിട്ടുവന്നാല്‍ ജെ.ഡി.എസില്‍ ലയിക്കാം; വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയിലേക്കില്ലെന്ന് മാത്യു ടി തോമസ്

sadu prakash
യു.ഡി.എഫ് വിട്ടുവന്നാല്‍ ജെ.ഡി.എസില്‍ ലയിക്കാം; വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയിലേക്കില്ലെന്ന് മാത്യു ടി തോമസ്

തിരുവനന്തപുരം: ജെ.ഡി.എസ് നേതാവും മന്ത്രിയുമായ മാത്യു ടി തോമസും എം.പി.വീരേന്ദ്രകുമാറിനെ കൈയ്യൊഴിഞ്ഞു. വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയിലേക്കില്ലെന്ന് മാത്യു ടി.തോമസ് തുറന്നു പറഞ്ഞു. യു.ഡി.എഫ് വിട്ടുവന്നാല്‍ വീരേന്ദ്രകുമാറിന് ജെ.ഡി.എസില്‍ ലയിക്കാമെന്നും ജെ.ഡി.എസ് ദേശീയനേതൃത്വവുമായി ബന്ധം വിഛേദിക്കണമെന്ന വീരന്റെ ആവശ്യവും അംഗീകരിക്കാനാകില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു. ജെ.ഡി.എസില്‍ അഭിപ്രായവ്യത്യാസമില്ലെന്നും മാത്യു ടി.തോമസ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

യു.ഡി.എഫിലെ അതൃപ്തി തുറന്നു പറഞ്ഞെങ്കിലും ഇടതുമുന്നണിയിലേയ്ക്ക് പോകാന്‍ വീരേന്ദ്രകുമാറിന് കാര്യങ്ങള്‍ എളുപ്പമല്ല. ഈ മാസം 17ന് ചേരുന്ന സംസ്ഥാന സമിതി യോഗം പാര്‍ട്ടിക്ക് ഏറെ നിര്‍ണായകമാണ്.

യോഗത്തില്‍ ജില്ലാകമ്മറ്റികള്‍ നിലപാട് വ്യക്തമാക്കും. കോഴിക്കോട്, കണ്ണൂര്‍ ജില്ലാ ഘടകങ്ങള്‍ മാത്രമായിരുന്നു ഇതുവരെ യു.ഡി.എഫ് വിടുന്നതിനെ എതിര്‍ത്തതെങ്കില്‍ ഇപ്പോള്‍ കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവന്തപുരം എന്നീ ജില്ലാ കമ്മറ്റികള്‍ കൂടി എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ത്ത് രംഗത്തെത്തി.

 

Viral News

English summary
mathew t thomas against m p veerendrakumar
topbanner

More News from this section

Subscribe by Email