Thursday October 18th, 2018 - 5:15:pm
topbanner
Breaking News

ഡ്രൈവര്‍മാരുടെ കുറവു പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി വിരമിച്ചവരെ ജോലിക്കെടുക്കുന്നു

akhila
ഡ്രൈവര്‍മാരുടെ കുറവു പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി വിരമിച്ചവരെ ജോലിക്കെടുക്കുന്നു

കൊച്ചി: ഡ്രൈവര്‍മാരുടെ കുറവു പരിഹരിക്കുന്നതിനായി കെഎസ്ആര്‍ടിസി വിരമിച്ചവരെ ജോലിക്കെടുക്കുന്നു. ഈ വര്‍ഷം സര്‍വീസില്‍ 659 ഡ്രൈവര്‍മാര്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി. 60 വയസില്‍ താഴെ പ്രായമുള്ളതും ശാരീരിക ക്ഷമതയുമുള്ള ഡ്രൈവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാനാണ് തീരുമാനം.

താല്‍പര്യമുള്ള ഡ്രൈവര്‍മാരുടെ പട്ടിക യൂണിറ്റ് തലത്തില്‍ ശേഖരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ചീഫ് ഓഫിസിലേക്ക് അയക്കാനാണു നിര്‍ദേശം. ആറായിരത്തോളം ബസുകളുണ്ടെങ്കിലും അവ ഓടിക്കാനുള്ള ഡ്രൈവര്‍മാര്‍ നിലവില്‍ കെഎസ്ആര്‍ടിസിക്കില്ല. ഡോക്കിലുള്ള എല്ലാ ബസു കളും അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കും. എന്നാല്‍ സ്‌കൂള്‍ തുറ ക്കുന്നതോടെ ബസുകള്‍ക്ക് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്.

ഇപ്പോള്‍ സര്‍വീസിനു ലഭിക്കുന്ന ബസുകളില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഓപ്പറേറ്റ് ചെയ്യാനാവുന്നില്ല. അദര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവര്‍മാരെ തിരിച്ചു വിളിച്ചെങ്കിലും നടപടിക്രമങ്ങള്‍ വൈകുന്ന അവസരത്തിലാണ് കൂട്ട വിരമിക്കല്‍ നടക്കുന്നത്.

Read more topics: retirement, ksrtc
English summary
mass retirement ksrtc to appoint drivers
topbanner

More News from this section

Subscribe by Email