Monday November 19th, 2018 - 10:10:pm
topbanner

കേരളത്തിലെ കെട്ടിയിട്ട് കവര്‍ച്ച; പിന്നില്‍ അഹമ്മദ് നഗര്‍ സംഘം

NewsDesk
കേരളത്തിലെ കെട്ടിയിട്ട് കവര്‍ച്ച; പിന്നില്‍ അഹമ്മദ് നഗര്‍ സംഘം

കൊച്ചി: സംസ്ഥാനത്ത് വീടുകള്‍ കേന്ദ്രീകരിച്ച് ആളുകളെ കെട്ടിയിട്ട് കവര്‍ച്ച നടത്തുന്ന സംഘം പുണെ അഹമ്മദ് നഗറില്‍നിന്നുള്ളവരാണെന്ന് പോലീസിന് സൂചന ലഭിച്ചു.

2009-ല്‍ തിരുവനന്തപുരത്ത് നടന്ന മോഷണപരമ്പരയ്ക്കുപിന്നിലുണ്ടായിരുന്നത് ഇവരാണ്. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

ഇപ്പോള്‍ നടന്ന മോഷണങ്ങള്‍ക്കുപിന്നിലും ഇവരാകാമെന്ന് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിന്റെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാറിനും ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് മുന്‍പ് നടന്ന മോഷണത്തെത്തുടര്‍ന്ന് സംഘാംഗമായ വികാസ് ഗോഡാജി ചൗഹാന്‍ എന്നയാള്‍ പിടിയിലായിരുന്നു. ഇയാള്‍ ജയിലില്‍നിന്ന് ഇറങ്ങിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി ഐ.ജി.യുടെ സന്ദേശത്തിലുണ്ട്.

എട്ടില്‍ കൂടുതല്‍ പേര്‍ സംഘത്തിലുണ്ടാകും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമേ മലയാളവും സംസാരിക്കും. വലിയ വീടുകളാണ് ഇവര്‍ തിരഞ്ഞെടുക്കുക. കണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ മുന്‍പ് ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്.

ആശയവിനിമയത്തിന് സംഘത്തിന്റെ കൈവശം ആകെയുള്ളത് ഒരു മൊബൈല്‍ ഫോണ്‍ മാത്രമായിരിക്കും. എല്ലാ മോഷണങ്ങള്‍ക്കും പ്ലാസ്റ്റിക് കയറും സെല്ലോടേപ്പും ഇവര്‍ ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. തീവണ്ടികളില്‍ സഞ്ചരിച്ച് വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. റെയില്‍പ്പാളത്തിനരികിലുള്ള വീടുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

വീടുകളുടെ മുന്‍ഭാഗത്തെ ജനാലകള്‍ ഇളക്കിമാറ്റി അകത്തുകടക്കും. വീട്ടിലുള്ളവരെ ഉപദ്രവിക്കും. കൈകാലുകള്‍ കെട്ടിയിടും. വീട്ടിലുള്ളവരുടെ മുഖത്ത് സെല്ലോടേപ്പുകള്‍ ഒട്ടിച്ച് നിശ്ശബ്ദരാക്കും. രണ്ടരമണിക്കൂര്‍വരെ വീടുകളില്‍ ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തീവണ്ടിപ്പാതയുടെ സമീപമുള്ള വീടുകളില്‍ കഴിയുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ ഐ.ജി.യുടെ സന്ദേശത്തില്‍ പറയുന്നു. തീവണ്ടികളില്‍ കൂട്ടമായി വന്നിറങ്ങുന്നവരെ ശ്രദ്ധിക്കണം. മറുനാടന്‍ തൊഴിലാളികള്‍ കഴിയുന്ന ലേബര്‍ ക്യാമ്പുകള്‍ പരിശോധിക്കണം. അടുത്തിടെ നടന്ന മോഷണസ്ഥലങ്ങളില്‍നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ഓരോ ജില്ലകളിലും സൂക്ഷിച്ചിരിക്കുന്ന വിരലടയാളങ്ങളുമായി താരതമ്യം ചെയ്തുനോക്കണം.

Read more topics: robbery, Kerala
English summary
Masked robbers loot house in Kerala
topbanner

More News from this section

Subscribe by Email