Wednesday March 20th, 2019 - 9:37:pm
topbanner
topbanner

വിവാഹ ഫോട്ടോയിലെ നഗ്നമോര്‍ഫിങ്ങ്; സ്റ്റുഡിയോ ഉടമ അടക്കം രണ്ട് പേര്‍ പിടിയില്‍

Jikku Joseph
വിവാഹ ഫോട്ടോയിലെ നഗ്നമോര്‍ഫിങ്ങ്; സ്റ്റുഡിയോ ഉടമ അടക്കം രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കിയ സംഭവത്തില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. കോഴിക്കോട് വടകരയിലെ സദയം സ്റ്റുഡിയോ ഉടമകളായ ദിനേശനെയും ഫോട്ടോഗ്രാഫര്‍ സതീശനേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വയനാട്ടില്‍ നിന്നും ഇന്നലെ രാത്രിയാണ് ഇരുവരും പിടിയിലായത്. ഇനി ഇത് എഡിറ്റ് ചെയ്ത് അശ്ലീല ദൃശ്യങ്ങളുണ്ടാക്കിയ ഫോട്ടോ എഡിറ്ററെ കൂടി പിടികൂടുവാനുണ്ട്.

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ നിരവധി ആളുകള്‍ പോലീസില്‍ പരാതിയുമായി വന്നിരുന്നു. എന്നാല്‍, ആദ്യം പോലീസ് സംഭവത്തെ നിസ്സാരമായി കണ്ടുവെന്നും ആരോപണമുണ്ട്. പിന്നീട് കൂട്ടമായി പ്രതിഷേധിച്ചതോടെയാണ് സദയം സ്റ്റുഡിയോ വഴിയാണ് ചിത്രങ്ങള്‍ നഷ്ടപ്പെട്ടത് എന്ന് മനസ്സിലായത്. സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററും മുഖ്യപ്രതിയെന്നും കരുതുന്ന ബിബീഷാണ് ഇനി പിടിയിലാവാനുള്ളത്. പിടിയിലായവര്‍ക്കെതിരേ ഐ.ടി ആക്ട് പ്രകാരവും, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്നുമായ ജാമ്യാമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്.

ബിബീഷ് സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിട്ടുണ്ടെന്ന കാര്യം പിടിയിലായ രണ്ട് പേര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും ഇവര്‍ മറച്ച് വെക്കുകയും കുറ്റകൃത്യത്തിന് കൂട്ടു നിന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മോര്‍ഫിങ് നടത്തിയതുമായി ബന്ധപ്പെട്ട് നാല് മാസം മുമ്പേ പോലീസിന് പരാതി കിട്ടിയിരുന്നു. പക്ഷെ നടപടിയെടുത്തില്ല. മാത്രമല്ല ഇത് സംബന്ധിച്ച് നാട്ടുകാരില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഫോട്ടോകള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് തങ്ങള്‍ നശിപ്പിച്ചുകളെഞ്ഞെന്നാണ് സ്റ്റുഡിയോ ഉടമകള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇത് നശിപ്പിക്കാതെ ഇവര്‍ സൂക്ഷിച്ച് വെക്കുകയായിരുന്നു.

Viral News

English summary
marriage video morphing case two personal in police custody
topbanner

More News from this section

Subscribe by Email