Tuesday August 21st, 2018 - 6:33:am
topbanner

വീട്ടുകാരറിയാതെ രജിസ്റ്റര്‍ വിവാഹം ചെയ്തവരുടെ ബന്ധുക്കള്‍ രാത്രി റോഡില്‍ ഏറ്റുമുട്ടി

akhila
വീട്ടുകാരറിയാതെ രജിസ്റ്റര്‍ വിവാഹം ചെയ്തവരുടെ ബന്ധുക്കള്‍ രാത്രി റോഡില്‍ ഏറ്റുമുട്ടി

മലയിന്‍കീഴ്: വീട്ടുകാരറിയാതെ രജിസ്റ്റര്‍ വിവാഹം ചെയ്തവരുടെ ബന്ധുക്കള്‍ രാത്രി റോഡില്‍ ഏറ്റുമുട്ടി. രജിസ്റ്റര്‍ വിവാഹം ചെയ്തവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഇവരെ പിന്തുടര്‍ന്നെത്തിയതായിരുന്നു ബന്ധുക്കള്‍. പൂഴനാട് സ്വദേശിയായ വരന്റെ സംഘത്തോടൊപ്പം ആയുധവുമായെത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റുചെയ്തു.

ഒറ്റശേഖരമംഗലം പേരേക്കോണം ഒലിപ്പുറം റോഡരികത്തുവീട്ടില്‍ വി.വിജിത്(24), പേരേക്കോണം മൈലാടുംപാറ മേലെ പുത്തന്‍വീട്ടില്‍ എന്‍.രാഹുല്‍(24), കീഴാറൂര്‍ കുറ്റിയാനിക്കാട് മണ്ണൂര്‍ക്കാല പുത്തന്‍വീട്ടില്‍ സതീഷ്(26) എന്നിവരെയാണ് മലയിന്‍കീഴ്എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

സംഘത്തിന്റെ പക്കല്‍നിന്നു വടിവാള്‍, കഠാര, സ്റ്റീല്‍ പൈപ്പ് എന്നിവയും ഇവരുപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. മലയിന്‍കീഴ് സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം ബുധനാഴ്ചയാണ് നടന്നത്. വിവാഹരേഖകള്‍സഹിതം സ്റ്റേഷനിലെത്തിയ വധൂവരന്മാരെ പോലീസ് വരന്റെ വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് രണ്ടു കൂട്ടരുടെയും ബന്ധുക്കള്‍ രാത്രി ഒന്‍പതരയോടെ മലയിന്‍കീഴ് ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപത്ത് ഏറ്റുമുട്ടിയത്. ആയുധങ്ങളുമായെത്തിയവര്‍ വരന് സുരക്ഷയൊരുക്കാനെത്തിയതാണെന്നാണ് പോലീസിനോടു പറഞ്ഞത്. റോഡിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗത്തെയും പതിനൊന്നു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

Read more topics: marriage, encountered
English summary
marriage relatives encountered
topbanner

More News from this section

Subscribe by Email