Sunday November 18th, 2018 - 7:55:am
topbanner

വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിവാഹരജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കാമെന്ന് ഹൈക്കോടതി

Jikku Joseph
വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിവാഹരജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: വിദേശത്തുള്ള ദമ്പതിമാരുടെ വിവാഹരജിസ്‌ട്രേഷനു വേണ്ടി ഇനി ബുദ്ധിമുട്ടേണ്ടതില്ല. ദമ്പതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിവാഹരജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കാമെന്ന് ഹൈക്കോടതി. അമേരിക്കയിലുള്ള കൊല്ലം സ്വദേശി പ്രദീപിന്റെയും ആലപ്പുഴ സ്വദേശിനി ബെറൈലിയുടെയും വിവാഹം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ തീരുമാനം.

2000 ജനുവരി 23-ന് കൊല്ലം കടവൂരിലെ പള്ളിയില്‍വെച്ചാണ് ഇവര്‍ വിവാഹിതരായത്. ഐ.എസ്.ആര്‍.ഒയില്‍ ജോലിചെയ്ത പ്രദീപ് പിന്നീട് അയര്‍ലന്‍ഡില്‍ ജോലിക്ക് ചേര്‍ന്നു. കുടുംബത്തെയും കൊണ്ടുപോയി. പ്രദീപ് ജോലിചെയ്ത സ്ഥാപനം 2006-ല്‍ അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റി. അങ്ങനെ പ്രദീപും കുടുംബവും അമേരിക്കയിലെത്തി.

അവിടെ പ്രദീപിന് സ്ഥിരം താമസക്കാരനെന്ന പദവി ലഭിച്ചെങ്കിലും ഭാര്യയ്ക്കും മക്കള്‍ക്കും കിട്ടിയില്ല. ആവര്‍ക്ക് ആ പദവിക്ക് അപേക്ഷിക്കാന്‍ നാട്ടിലെ വിവാഹസര്‍ട്ടിഫിക്കറ്റ് വേണം. ബന്ധുക്കള്‍ വഴി കൊല്ലത്തെ വിവാഹരജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. 17 കൊല്ലംമുന്‍പ് പള്ളിയിലെ വിവാഹം സ്ഥിരീകരിച്ച രജിസ്ട്രാര്‍ ദമ്പതിമാരോട് ഹാജരാകാന്‍ പറഞ്ഞു.

അമേരിക്കയില്‍ വിസ വ്യവസ്ഥകളില്‍ വലിയ മാറ്റംവന്ന സമയമായതിനാല്‍ നാട്ടില്‍ വന്നാല്‍ തിരികെച്ചെല്ലാന്‍ വിഷമം നേരിട്ടേക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആശങ്ക. ഈ സാഹചര്യത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിവാഹരജിസ്‌ട്രേഷന്‍ നടത്തിനല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ ഇവര്‍ സമീപിച്ചത്.

വിവാഹരജിസ്‌ട്രേഷനുള്ള അപേക്ഷ ദമ്പതിമാരുടെ അറിവോടെയാണെന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉറപ്പാക്കി രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കാനാണ് കോടതിയുടെ നിര്‍ദേശം. വിവാഹ രാജിസ്ട്രാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശവും നല്‍കി. വിവാഹരജിസ്റ്ററില്‍ ഹര്‍ജിക്കാര്‍ക്കുവേണ്ടി അവരുടെ മുക്ത്യാര്‍ക്ക് ഒപ്പിടാമെന്നും കോടതി വ്യക്തമാക്കി. ക്രിമിനല്‍ വിചാരണ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടപ്പാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

English summary
marriage registration through video conferencing
topbanner

More News from this section

Subscribe by Email