Sunday July 22nd, 2018 - 11:50:am
topbanner
Breaking News

വധുവിന്റെ പേര് കൊണ്ട് ക്ഷണക്കത്ത് വൈറലായി; ഗത്യന്തരമില്ലാതെ വരന്‍ സൈബര്‍ സെല്ലിനെ സമീപിക്കുന്നു

rajani v
വധുവിന്റെ പേര് കൊണ്ട് ക്ഷണക്കത്ത് വൈറലായി; ഗത്യന്തരമില്ലാതെ വരന്‍ സൈബര്‍ സെല്ലിനെ സമീപിക്കുന്നു

കോഴിക്കോട്: വധുവിന്റെ പേരിലെ പ്രത്യേകത കൊണ്ട് വിവാഹക്ഷണക്കത്ത് വൈറലായതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് വരന്‍. കോഴിക്കോട് പാലാഴി പാലായിലെ തുമ്പേരി താഴത്ത് വേലായുധന്റെയും ബാലാമണിയുടെയും മകന്‍ വിബീഷാണ് ഭാര്യ ദ്യാനൂര്‍ഹ്നാഗിതിയുടെ പേരിന്റെ പേരില്‍ പുലിവാലു പിടിച്ചത്.

കുടുംബ വാട്സാപ്പ് ഗ്രൂപ്പിലിട്ട ക്ഷണക്കത്ത് വധുവിന്റെ പേരിന്റെ പ്രത്യേകതായാല്‍ ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. ക്ഷണക്കത്തിലെ വിബീഷിന്റെയും പിതാവിന്റെയും ഫോണുകള്‍ക്ക് പിന്നെ വിശ്രമമില്ലാതായി.

എല്ലാവര്‍ക്കും അറിയേണ്ടത് വധുവിന്റെ പേരിന്റെ പ്രത്യേകതയും അതിന്റെ
അര്‍ത്ഥമെന്തെന്നുമായിരുന്നു.മറുപടി പറഞ്ഞു മടുത്ത വിബീഷിനെ ചിലര്‍ ചീത്തവിളിക്കാനും തുടങ്ങിയതോടയൊണ് സൈബര്‍ സെല്ലിനെ സമീപിക്കാനുള്ള തീരുമാനം.ഈ പേരിന്റെ പിന്നിലെ അര്‍ത്ഥമെന്തെന്ന് ചോദിച്ചാല്‍ അറിയില്ല എന്ന് വധു മറുപടി പറയുമ്പോള്‍,എതോ സംസ്‌കൃതം വാക്കാണ് എന്നു മാത്രം അറിയാമെന്ന് യുവതിയുടെ അച്ഛന്‍ പറയുന്നു.

പത്താംക്ലാസ്വരെ ഈ പേര് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ശേഷം പേരുമായി പൊരുത്തപ്പെട്ടെന്നും ഈ പേരു കാരണം കേളേജിലോക്കെ താന്‍ താരമായെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം ഭാര്യയുടെ പേര്ഏറെ ഇഷ്ടമാണ് എന്നും വരന്‍ വിപീഷ് പറയുന്നു. പേര് മുഴുവനും വഴങ്ങാത്ത വീട്ടുകാരും നാട്ടുകാരുക്കെ ചുരുക്കി ദ്യാനൂ എന്നാണ് ഈ കുട്ടിയെ വിളിക്കുന്നത്.

 

 

Read more topics: marriage, invitation, viral
English summary
marriage invitation viral
topbanner

More News from this section

Subscribe by Email